Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടകര, പേരാ​മ്പ്ര...

വടകര, പേരാ​മ്പ്ര പരിധിയിൽ പൊതുപരിപാടികൾ നിരോധിച്ചു

text_fields
bookmark_border
വടകര, പേരാ​മ്പ്ര പരിധിയിൽ പൊതുപരിപാടികൾ നിരോധിച്ചു
cancel

വടകര: കഴിഞ്ഞ ദിവസങ്ങളിലെ സംഘർഷത്തിനു ​ശേഷം അക്രമങ്ങള്‍ തുടരാനിടയുള്ള സാഹചര്യത്തിൽ വടകര, പേരാമ്പ്ര പൊലീസ് സ ്​റ്റേഷന്‍ പരിധിയില്‍ റൂറല്‍ എസ്.പി മുന്‍കൂര്‍ അനുമതി വാങ്ങാതെയുള്ള പൊതുപരിപാടികള്‍ അഞ്ചു ദിവസത്തേക്ക് നിര ോധിച്ചു. ഇതിനിടെ, വ്യാഴാഴ്ച അർധരാത്രിയോടെ കൂട്ടങ്ങാരം പുത്തന്‍ തെരുവില്‍ ബി.ജെ.പി പ്രവര്‍ത്തക​​​െൻറ ടൂറിസ് ​റ്റ്​ ടാക്സി സാമൂഹികദ്രോഹികള്‍ കത്തിച്ചു. ഗിരീഷി‍​​െൻറ ഉടമസ്ഥതയിലുള്ള കെ.എല്‍ 18.ജെ-2314 ടാറ്റ വിംഗര്‍ ടൂറിസ്​റ ്റ്​ ടാക്സിയാണ് അഗ്നിക്കിരയാക്കിയത്. ഗിരീഷ് ശബരിമലക്ക്​ പോയതായിരുന്നു. വീടിനടുത്തുള്ള ആള്‍ത്താമസമില്ലാത്ത സ്ഥലത്തായിരുന്നു വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. പരിസരവാസികള്‍ എത്തുമ്പോഴേക്കും വാഹനം പൂര്‍ണമായും കത്തിനശിച്ചു. പുത്തൂര്‍ ട്രെയിനിങ്​ സ്കൂളിന് സമീപമുള്ള വലിയ പറമ്പത്ത് ഹരിദാസ​​​െൻറ ഉടമസ്ഥതയിലുള്ള ചായക്കടക്കുനേരെയും അക്രമമുണ്ടായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കട ഉടമയുടെ പരാതി പ്രകാരം വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഹര്‍ത്താല്‍: 85 പേർ അറസ്​റ്റിൽ; 67 കേസുകള്‍
കോഴിക്കോട്: ​െവള്ളിയാഴ്​ച ജില്ലയിൽ കാര്യമായ അക്രമസംഭവങ്ങൾ റിപ്പോർട്ട്​ ചെയ്​തില്ലെങ്കിലും ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധ​െപ്പട്ട അറസ്​റ്റ്​ തുടരുന്നു​. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ വെള്ളിയാഴ്​ച ജില്ലയില്‍ 67 കേസുകൾ രജിസ്​റ്റര്‍ ചെയ്തു.

കോഴിക്കോട്​ നഗരത്തില്‍ 39 കേസും റൂറലില്‍ 28 കേസുമാണ് രജിസ്​റ്റര്‍ ചെയ്തത്. ഇതില്‍ 85 പേരെ അറസ്​റ്റ്​ ചെയ്തു. കോഴിക്കോട് സിറ്റിയില്‍ മാത്രം 34 പേർ അറസ്​റ്റിലായി. റൂറല്‍ പൊലീസ് പരിധിയില്‍ 51 പേരാണ്​ അറസ്​റ്റിലായത്​. 38 പേരെ ജാമ്യത്തില്‍ വിട്ടയച്ചു. റൂറൽ പരിധിയിൽ 17 പേർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി. സ്വകാര്യ അന്യായത്തിന് 17 കേസുകളെടുത്തിട്ടുണ്ട്​. പൊലീസി‍​​െൻറ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, അന്യായമായി സംഘംചേരല്‍ തുടങ്ങി വകുപ്പുകള്‍ പ്രകാരമാണ് കൂടുതൽ കേസുകൾ.

വ്യാഴാഴ്​ച അർധരാത്രി പേരാമ്പ്രയിൽ മലബാർ ദേവസ്വം ബോർഡ് അംഗം ശശികുമാറി​​െൻറ വീടിനുനേരെ ബോംബേറുണ്ടായി. ഇതുസംബന്ധിച്ച് പൊലീസ്​ ​അന്വേഷണം അരംഭിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത്​ പേരാമ്പ്ര, വടകര എന്നിവിടങ്ങളിൽ പൊലീസ്​ നിയന്ത്രണം ശക്തമാക്കി. വടകര, പേരാമ്പ്ര സ്​റ്റേഷൻ പരിധികളിൽ കേരള പൊലീസ് ആക്ട് 78, 79 പ്രകാരം ജനുവരി നാലു മുതൽ അഞ്ചു ദിവസത്തേക്ക് രാഷ​്ട്രീയ പരിപാടികൾക്കും പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി ജില്ല പൊലീസ് മേധാവി (റൂറൽ) ജി. ജയദേവ് ഉത്തരവിറക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakarakerala newscurfewmalayalam news
News Summary - Public Program Control in Vadakara and Perambera - Kerala News
Next Story