Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊതുജനാരോഗ്യബിൽ:...

പൊതുജനാരോഗ്യബിൽ: സംസ്ഥാന ആരോഗ്യ സമിതിയിൽ ആയുഷ്​ സെക്രട്ടറിക്ക്​ കസേരയില്ല

text_fields
bookmark_border
public health bill
cancel

തി​രു​വ​ന​ന്ത​പു​രം: ആ​യു​ഷ്​ വി​ഭാ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ ആ​ശ​ങ്ക​ക​ൾ​ക്ക്​ പ​രി​ഹാ​ര​മാ​യെ​ങ്കി​ലും ക​ഴി​ഞ്ഞ​ദി​വ​സം പാ​സാ​യ പൊ​തു​ജ​നാ​രോ​ഗ്യ​ബി​ൽ പ്ര​കാ​രം സം​സ്ഥാ​ന​ത​ല ആ​രോ​ഗ്യ സ​മി​തി​യി​ൽ ആ​യു​ഷ്​ സെ​ക്ര​ട്ട​റി​ക്ക്​ ​ക​സേ​ര​യി​ല്ല. ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല എ​ന്തൊ​ക്കെ​യാ​ണോ സ​മാ​ന രീ​തി​യി​ൽ ആ​യു​ർ​വേ​ദ​വും ഹോ​മി​യോ​യു​മ​ട​ക്കം ഉ​ൾ​പ്പെ​ടു​ന്ന ആ​യു​ഷ്​ മേ​ഖ​ല​യു​ടെ ചു​മ​ത​ല​യു​ള്ള​ത്​ ആ​യു​ഷ്​ സെ​ക്ര​ട്ട​റി​ക്കാ​ണ്.

പൊ​തു​ജ​നാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ക​യും നി​ർ​വ​ഹ​ണ കാ​ര്യ​ത്തി​ൽ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യു​ടെ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ ഓ​ഫി​സ​റും മെം​ബ​ർ സെ​ക്ര​ട്ട​റി​യു​മാ​യി ആ​രോ​ഗ്യ​ഡ​യ​റ​ക്​​ട​റെ ഉ​ൾ​ക്കൊ​ള്ളി​ക്കു​മ്പോ​ഴാ​ണ്​ ആ​യു​ഷ്​ സെ​ക്ര​ട്ട​റി​യെ സ​മി​തി​യി​ൽ അം​ഗ​മാ​യി പോ​ലും ഉ​ൾ​​പ്പെ​ടു​ത്താ​ത്ത​ത്.

അ​തേ​സ​മ​യം ആ​യു​ഷ്​ സെ​ക്ര​ട്ട​റി​ക്ക്​ കീ​ഴി​​ലെ ആ​യു​ർ​വേ​ദ -ഹോ​മി​യോ ഡ​യ​റ​ക്ട​ർ​മാ​ർ സ​മി​തി​യി​ലു​ണ്ട്. ആ​രോ​ഗ്യ​മ​ന്ത്രി സ​മി​തി അ​ധ്യ​ക്ഷ​യും ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി ഉ​പാ​ധ്യ​ക്ഷ​യു​മാ​യാ​ണ്​ സ​മി​തി​യു​ടെ ഘ​ട​ന. ആ​യു​ഷ്​ സെ​ക്ര​ട്ട​റി​യെ സം​സ്ഥാ​ന ത​ല ആ​രോ​ഗ്യ സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന​ത​ട​ക്കം ക​ര​ട്​ ബി​ല്ലി​ൽ പ്ര​ധാ​ന​മാ​യും മൂ​ന്നു​ വി​യോ​ജി​പ്പു​ക​ളാ​ണ്​ ആ​യു​ഷ്​ സം​ഘ​ട​ന​ക​ൾ ഉ​ന്ന​യി​ച്ചി​രു​ന്ന​ത്.

രോ​ഗ​മു​ക്തി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കാ​നു​ള്ള അ​ധി​കാ​രം ആ​യു​ഷ്​ വി​ഭാ​ഗ​ങ്ങ​ൾ കൂ​ടി ന​ൽ​കു​ക, സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​ത്ത ജീ​വി​ത ശൈ​ലീ രോ​ഗ​ങ്ങ​ളു​ടെ​യും ചി​കി​ത്സ​ അ​ലോ​പ്പ​തി വി​ഭാ​ഗ​ത്തി​ന്​ മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി​യ വ്യ​വ​സ്ഥ​ക​ൾ തി​രു​ത്തു​ക എ​ന്നി​വ​യാ​യി​രു​ന്നു മ​റ്റു ര​ണ്ട്​ ആ​വ​ശ്യ​ങ്ങ​ൾ. ഇ​വ ര​ണ്ടും പ​രി​ഗ​ണി​​ച്ചെ​ങ്കി​ലും ആ​യു​ഷ്​ സെ​ക്ര​ട്ട​റി​യു​ടെ കാ​ര്യം അ​വ​ഗ​ണി​ച്ച​ത്​ ബോ​ധ​പൂ​ർ​വ​മാ​ണെ​ന്നാ​ണ്​ സം​ഘ​ട​ന​ക​ളു​ടെ വി​മ​ർ​ശ​നം.

പൊ​തു​ജ​നാ​രോ​ഗ്യ​ബി​ൽ നി​ല​വി​ൽ വ​രു​ന്ന​തോ​ടെ സം​സ്ഥാ​ന​ത​ല​ത്തി​ന്​ പു​റ​മെ, ജി​ല്ല ത​ല​ത്തി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന പ​രി​ധി​ക​ളി​ലും ആ​രോ​ഗ്യ​സ​മി​തി​ക​ൾ വ​രും. ഇ​തി​ൽ എ​ല്ലാ വി​ഭാ​ഗ​ക്കാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ധി​കാ​രം കൂ​ടു​ത​ൽ അ​ലോ​പ്പ​തി വി​ഭാ​ഗ​ത്തി​നാ​ണെ​ന്ന വി​മ​ർ​ശ​ന​വു​മു​ണ്ട്.

ജി​ല്ല​ത​ല സ​മി​തി​യു​ടെ മെം​ബ​ർ സെ​ക്ര​ട്ട​റി ആ​രോ​ഗ്യ​വി​ഭാ​ഗം ഡി.​എം.​ഒ ആ​ണ്. എ​ന്നാ​ൽ, മു​നി​സി​പ്പ​ൽ-​കോ​ർ​പ​റേ​ഷ​ൻ ത​ല സ​മി​തി​ക​ളി​ൽ ആ​യു​ർ​വേ​ദ, ഹോ​മി​യോ ഡി.​എം.​ഒ​മാ​ർ അം​ഗ​ങ്ങ​ളാ​യു​ണ്ടെ​ങ്കി​ലും മെം​ബ​ർ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല ആ​രോ​ഗ്യ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ​ക്കാ​ണ്.

സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പൊ​തു​ജ​നാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി നി​ർ​ദേ​ശ​ങ്ങ​ൾ സം​സ്ഥാ​ന- ജി​ല്ല -പ്രാ​ദേ​ശി​ക പ​ബ്ലി​ക് ഹെ​ൽ​ത്ത്‌ ഓ​ഫി​സ​ർ​മാ​ർ ന​ൽ​ക​ണ​മെ​ന്നാ​ണ് ബി​ല്ലി​ൽ നി​ഷ്ക​ർ​ഷി​ക്കു​ന്ന​ത്. ഈ ​ഓ​ഫി​സ​ർ​മാ​ർ അ​ലോ​പ്പ​തി വി​ഭാ​ഗ​ക്കാ​രാ​യ​തി​നാ​ൽ ആ​യു​ഷ് വി​ഭാ​ഗ​ക്കാ​ർ​ക്ക് പ്രാ​തി​നി​ധ്യം കി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seatayush secretaryPublic Health BillHealth News
News Summary - Public Health Bill-There is no seat for AYUSH Secretary in the State Health Committee
Next Story