Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊതുസദ്യ ഒഴിവാക്കണം;...

പൊതുസദ്യ ഒഴിവാക്കണം; പണമിടപാട് പരമാവധി ഡിജിറ്റലാക്കണം -മുഖ്യമന്ത്രി

text_fields
bookmark_border
പൊതുസദ്യ ഒഴിവാക്കണം; പണമിടപാട് പരമാവധി ഡിജിറ്റലാക്കണം -മുഖ്യമന്ത്രി
cancel
camera_alt

Photo: Anilkumarphotography

തിരുവനന്തപുരം: കോവിഡ്​ പശ്​ചാത്തലത്തിൽ ഓണത്തിന് പൊതുസദ്യയും ആഘോഷവും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആൾക്കൂട്ടം കൂടുന്ന ആഘോഷപരിപാടികൾ ഒഴിവാക്കണം. ഓണം പ്രതീക്ഷയും പ്രത്യാശയുമാണ്. ബന്ധുഭവനങ്ങളിലെ സന്ദർശനപതിവ് ഇത്തവണ ഒഴിവാക്കണം. വയോജനങ്ങളെ സന്ദർശിക്കരുത്. ഓൺലൈൻ സൗകര്യം ഉപയോഗിച്ച് പരസ്പരം കാണാനും സംസാരിക്കാനും സന്തോഷം പങ്കുവെക്കാനും ശ്രമിക്കണം -മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളെയും പ്രായമായവരെയും കടകളിൽ കൊണ്ടുപോകരുത്. വീടുകളിലേക്ക് സാധാനങ്ങൾ ഓൺലൈൻ വഴി എത്തിക്കാൻ ശ്രമിക്കണം. തുണിക്കടകളിൽ വസ്ത്രങ്ങൾ പാകമാണോയെന്ന്​​ ധരിച്ചുനോക്കുന്ന രീതി ഒഴിവാക്കണം. പരമാവധി ഡിജിറ്റൽ പണമിടപാട് നടത്തണം. ഓണത്തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayionamonam 2020
Next Story