എം.വി.ഡി ഓഫീസുകളിലെ പൊതുജന പ്രവേശനം; നിയന്ത്രണം ശരിവെച്ച് ഹൈക്കോടതി
text_fieldsതിരുവനന്തപുരം: കേരള മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) ഓഫീസുകളിൽ പൊതുജനങ്ങൾക്കുള്ള പ്രവേശനം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായി നിജപ്പെടുത്തിയ ഗതാഗത കമ്മീഷണറുടെ സർക്കുലർ ഹൈക്കോടതി ശരിവെച്ചു. ഇതുസംബന്ധിച്ച പൊതുതാൽപര്യ ഹരജി കോടതി തള്ളിക്കളഞ്ഞു.
ഓഫീസുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിനും ഭരണനിർവഹണം സുഗമമാക്കുന്നതിനും വേണ്ടിയാണ് ഈ ക്രമീകരണമെന്ന് കോടതി നിരീക്ഷിച്ചു. ഓഫീസ് പ്രവർത്തനസമയം നിശ്ചയിക്കുന്നത് ഭരണപരമായ അധികാരത്തിൽ ഉൾപ്പെടുന്ന കാര്യമാണെന്നും കോടതി വ്യക്തമാക്കി.
ഓഫീസുകളിൽ നേരിട്ടുള്ള സന്ദർശനത്തിന് സമയം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും, പ്രവർത്തനസമയം മുഴുവൻ ഇലക്ട്രോണിക് സേവനങ്ങൾ ലഭ്യമാണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. സർക്കുലറിൽ നിയമവിരുദ്ധമായോ യുക്തിരഹിതമായോ ഒന്നുമില്ലെന്ന് വിലയിരുത്തിയ ശേഷമാണ് കോടതി ഹരജി തള്ളിയത്. അതേസമയം, ആധാർ അധിഷ്ഠിത സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഓഫീസിൽ നേരിട്ട് വരേണ്ടതില്ലെന്നും അപേക്ഷകൾ നേരിട്ട് സമർപ്പിക്കേണ്ടതില്ലെന്നും ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

