Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമില്ല; ദേശീയഗാനം മാത്രം ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

text_fields
bookmark_border
സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമില്ല; ദേശീയഗാനം മാത്രം ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ
cancel

തിരുവനന്തപുരം: വരുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്കൂളുകളിൽ 'വന്ദേമാതരം' ആലപിക്കണമെന്ന് നിർദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച പുതിയ സർക്കുലറിൽ ചടങ്ങുകളിൽ ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് വ്യക്തമാക്കുന്നത്. ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റുനിന്ന് പൂർണ ആദരവ് പ്രകടിപ്പിക്കണമെന്നും, പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഉറപ്പാക്കാൻ ഹരിത പ്രോട്ടോക്കോൾ പാലിക്കണമെന്നും ദേശീയപതാക ഉയർത്തുന്നത് സംബന്ധിച്ച ഔദ്യോഗിക നിർദേശങ്ങൾ നടപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നു.

പ്രോട്ടോക്കോള്‍ ഓഫീസറുടെ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. നേരത്തെ സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ വന്ദേമാതര വിഷയത്തിൽ സംസ്ഥാന സർക്കാരിനും യു.ഡി.എഫിനും കൃത്യമായ നിലപാടുണ്ടെന്നും കേന്ദ്രത്തിന്റെ നിര്‍ദേശം ചീഫ് സെക്രട്ടറി കൈമാറുക മാത്രമാണ് ചെയ്തതെന്നും സര്‍ക്കാരിന് അത്തരം നിലപാടുകളിലെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്കായി പുതിയ മാർഗനിർദേശം പുറത്തിറക്കിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Public Education Director’s Circular Includes Only the National Anthem
Next Story