ക്രിസോസ്റ്റത്തിന് ഇന്ന് നൂറിെൻറ മധുരം
text_fieldsപത്തനംതിട്ട: ജീവിതം സമ്പൂർണതയിലെത്താനാണ് താൻ നിരന്തരം യാത്ര ചെയ്തുകൊണ്ടിരിക്കുന്നതെന്ന് വ്യാഴാഴ്ച നൂറാം ജന്മദിനം ആഘോഷിക്കുന്ന ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. നമ്മൾ വളരുന്തോറും മറ്റുള്ളവരിൽനിന്ന് അകലുകയാണോ അതോ അടുക്കുകയാണോ എന്ന ബോധം നമ്മിൽ ഉണ്ടാകണം. കോഴഞ്ചേരി മാരാമൺ അരമനയിൽ പത്തനംതിട്ട പ്രസ്ക്ലബ് നേതൃത്വത്തിൽ ആദരിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ അടിസ്ഥാന ആവശ്യങ്ങൾ നഷ്ടപ്പെട്ടവർക്കായി മാധ്യമ പ്രവർത്തകർ പ്രവർത്തിക്കണമെന്ന് വലിയ മെത്രാപ്പോലീത്ത പറഞ്ഞു. ഭരണക്കാരുടെ അടിമകളല്ല പത്രപ്രവർത്തകർ. ഭരണക്കാരെ ഭരിക്കുന്നവരാകണം അവർ.
പത്രങ്ങൾ അസത്യത്തെ സത്യമാക്കി പ്രചരിപ്പിക്കരുത്. ഭൂരിപക്ഷം ആളുകളുടെയും അഭിപ്രായങ്ങൾ രൂപവത്കരിക്കുന്നതിൽ പത്രങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. രാഷ്ട്രീയക്കാരെക്കാൾ ലോകം നന്നാക്കാൻ കഴിയുന്നത് പത്രപ്രവർത്തകർക്കാണ്. പത്രപ്രവർത്തകർക്ക് തന്നിട്ടുള്ള അത്രയും സ്വാതന്ത്ര്യം ആത്മീയ ആചാര്യന്മാർക്ക് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മനുഷ്യനും മനുഷ്യനായി ജീവിക്കുക എന്നതാണ് തെൻറ വലിയ ആഗ്രഹം. എല്ലാവരും ഒരുമിച്ചു ജീവിക്കുന്നത് കാണണം. അടിസ്ഥാന ആവശ്യങ്ങൾ ഇല്ലാത്തവർക്ക് അത് ലഭ്യമാകാൻ നാം മറ്റുള്ളവരെ പ്രേരിപ്പിക്കണം. മറ്റുള്ളവെൻറ സ്നേഹിതനായി അവനുവേണ്ടി ജീവിക്കുക എന്നതാണ് തെൻറ സന്ദേശം. വീട്, ജോലി ഇതൊന്നും ഇല്ലാത്തവരെ സഹായിക്കാൻ കഴിയണം. മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയപ്പെടാതെ സന്തോഷജീവിതം നയിക്കാൻ കഴിയണം.
മനുഷ്യെൻറ ദോഷങ്ങൾ എല്ലാം ഗുണമാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ക്രിസോസ്റ്റം പറഞ്ഞു. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ആരാകാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് ഒരു പത്രപ്രവർത്തകൻ ഒഴിച്ച് മറ്റാരായാലും കുഴപ്പമില്ലെന്ന കുറിക്കുകൊള്ളുന്ന മറുപടി പറഞ്ഞത് എല്ലാവരിലും ചിരി പടർത്തി.
മെത്രാനച്ചാൻ ആകുന്നതിൽ വലിയ കുഴപ്പമുണ്ടോ എന്ന ചോദ്യത്തിന് ‘‘വലിയ കുഴപ്പമില്ല’’ എന്നായിരുന്നു മറുപടി.
പ്രസ്ക്ലബ് പ്രസിഡൻറ് സാം ചെമ്പകത്തിൽ അധ്യക്ഷതവഹിച്ചു. സെക്രട്ടറി എബ്രഹാം തടിയൂർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
