Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭ സമ്മേളനം 24, 25...

നിയമസഭ സമ്മേളനം 24, 25 തീയതികളിൽ; പി.ടി.എ. റഹിം പ്രോ​ ടെം സ്​പീക്കർ

text_fields
bookmark_border
pta rahim
cancel
camera_alt

പി.ടി.എ. റഹീം

തിരുവനന്തപുരം: പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ സത്യപ്രതിജ്ഞ മേയ്​ 24ന്​ നടക്കും. കോവിഡ്​ പ്രോ​േട്ടാകോൾ പാലിച്ചാകും സത്യപ്രതിജ്ഞ. സ്​പീക്കർ തെരഞ്ഞെടുപ്പ്​ 25ന്​ നടക്കും. ഇതിനായി 15ാം കേരള നിയമസഭയുടെ ആദ്യ സ​േമ്മളനം വിളിച്ചുചേർക്കാൻ പ്രഥമ മന്ത്രിസഭ യോഗം ഗവർണറോട്​ ശിപാർശ ചെയ്​തു.

പ്രോ​ ടെം സ്​പീക്കറായി അഡ്വ. പി.ടി.എ. റഹിമിനെ നിയമിക്കും. കുന്നമംഗലം എം.എൽ.എയാണ്​ പി.ടി.എ. റഹിം. സഭയിലെ മുതിർന്ന അംഗമെന്നനിലയിൽ കൂടിയാണ്​ പരിഗണന. പ്രോ​ ടെം സ്​പീക്കറുടെ മുന്നിലാകും എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്യുക. സ്​പീക്കർ തെരഞ്ഞെടുപ്പിനും മേൽനോട്ടം വഹിക്കും. എം.ബി. ര​ാജേഷിനെ സ്​പീക്കറായി ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്​. യു.ഡി.എഫ്​ സ്ഥാനാർഥിയെ നിർ​ത്തുമോ എന്ന്​ വ്യക്തമല്ല. ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

പുതിയ സർക്കാറി​െൻറ നയപ്രഖ്യാപനമടക്കം നടപടികൾക്കായി നിയമസഭ സമ്മേളനം വൈകാതെ വിളിച്ചുചേർക്കും. പുതിയ ബജറ്റ്​ അവതരിപ്പിക്ക​ുമോ എന്ന്​ തീരുമാനമായിട്ടില്ല. കഴിഞ്ഞ ബജറ്റ്​ അതേപടി അംഗീകരിക്കുകയോ ചെറിയ തിരുത്തലുകൾ ഉൾപ്പെടുന്ന പുതിയ ബജറ്റ്​ അവതരിപ്പിക്കുകയോ വേണം. കോവിഡ്​ സാഹചര്യം കൂടി പരിഗണിച്ചാകും തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDF governmentPTA rahimPinarayi VijayanPinarayi Vijayan
News Summary - PTA Rahim Pro tem speaker
Next Story