Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ...

കരിപ്പൂർ സ്വർണക്കടത്ത്​ കേസ്​: അബുലൈസിനുവേണ്ടി കാരാട്ട്​ റസാഖും പി.ടി.എ. റഹീമും ഇടപെട്ടു

text_fields
bookmark_border
കരിപ്പൂർ സ്വർണക്കടത്ത്​ കേസ്​: അബുലൈസിനുവേണ്ടി  കാരാട്ട്​ റസാഖും പി.ടി.എ. റഹീമും ഇടപെട്ടു
cancel

കോഴിക്കോട്​: കരിപ്പൂർ സ്വർണക്കടത്ത്​ കേസ്​ പ്രതി കൊടുവള്ളി സ്വദേശി അബുലൈസിനുവേണ്ടി ഇടതു സ്വതന്ത്ര എം.എൽ.എമാർ ഇടപെട്ട വിവരങ്ങൾ പുറത്ത്​. അബുലൈസിനെതിരെ ഡയറക്​ടറേറ്റ്​ ഒാഫ്​ റവന്യൂ ഇൻറലിജൻസ്​ (ഡി.ആർ.​െഎ) ചുമത്തിയ കൊഫെപോസ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്​ കൊടുവള്ളി എം.എൽ.എ കാരാട്ട്​ റസാഖും കുന്ദമംഗലം എം.എൽ.എ പി.ടി.എ. റഹീമും ആഭ്യന്തരവകുപ്പിന്​ കത്തെഴുതിയ വിവരങ്ങളാണ്​ പുറത്തുവന്നത്​.

2017 ജൂലൈയിൽ നൽകിയ കത്തിലെ ആവശ്യം ആഗസ്​റ്റിൽ ആഭ്യന്തരവകുപ്പ്​ തള്ളുകയായിരുന്നു. കൊഫെപോസ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്​ അബുലൈസി​​​െൻറ പിതാവ്​ നൽകിയ നിവേദനത്തി​​​െൻറ അടിസ്​ഥാനത്തിലാണ്​ ഇരുവരും കത്ത്​ നൽകിയത്​. ഒളിവിലുള്ള പ്രതിക്കെതിരെ കൊഫെപോസ ചുമത്തി ഒരു വർഷമായതിനാൽ ചാർജ്​ ഒഴിവാക്കണമെന്നായിരുന്നു കത്തിലെ അഭ്യർഥന. എന്നാൽ, പ്രതി പിടിക്കപ്പെടുന്നത്​ മുതലാണ്​ ഒരുവർഷത്തെ കരുതൽതടങ്കൽ ബാധകമാവുക എന്നത്​ മുൻനിർത്തിയാണ്​ ആഭ്യന്തര വകുപ്പ്​ എം.എൽ.എമാരുടെ ആവശ്യം തള്ളിയത്​.

വർഷങ്ങളായി ഒളിവിൽ കഴിഞ്ഞ അബുലൈസ്​ കഴിഞ്ഞ ആഗസ്​റ്റ്​ 25ന്​ തൃശൂരിൽ കല്യാണവിരുന്നിൽ പ​െങ്കടുക്കുന്നതിനിടെയാണ്​ ​​ഡി.ആർ.​െഎയുടെ പിടിയിലായത്​​. ലുക്കൗട്ട്​ സർക്കുലർ നിലനിൽക്കുന്നതിനാൽ വിദേശത്തുനിന്ന്​ കാഠ്​മണ്ഡു വഴിയാണ്​ ഇന്ത്യയിലെത്തിയത്​. കേസിൽ നാലാം പ്രതിയായ അബുലൈസ്​ പൂജപ്പുര സെൻട്രൽ ജയിലി​ലാണുള്ളത്​.

2013 നവംബര്‍ എട്ടിന്​​ കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ആറു കിലോഗ്രാം സ്വര്‍ണം ഡി.ആർ.ഐ പിടികൂടിയതോടെയാണ്​ അബുലൈസ്​ ഉൾപ്പെടുന്ന സംഘത്തി​​​െൻറ സ്വർണക്കടത്ത്​ പുറത്തുവന്നത്​. അന്ന്​ അറസ്​റ്റിലായ തലശ്ശേരി സ്വദേശിനി റാഹില ചീരായ്, പുൽപള്ളി സ്വദേശിനിയും എയര്‍ഹോസ്​റ്റസുമായ ഹിറാമോസ വി. സെബാസ്​റ്റ്യൻ‍ എന്നിവരെ ചോദ്യംചെയ്​തപ്പോൾ ഷഹബാസ്, അബുലൈസ്, നബീല്‍ അബ്​ദുൽ ഖാദര്‍ തുടങ്ങിയവരുടെ പങ്ക്​ വ്യക്തമാവുകയായിരുന്നു. സംഘം മൊത്തം 39 കിലോ സ്വർണം കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയെന്നാണ്​ അന്വേഷണത്തിൽ വ്യക്തമായത്​.

അബുലൈസി​​​െൻറ പിതാവ്​ നൽകിയ നിവേദനം സർക്കാറിലേക്ക്​ കൈമാറുകയാണ്​ ചെയ്​തതെന്ന്​ എം.എൽ.എമാർ
കോഴിക്കോട്​: കൊഫെപോസ ഒഴിവാക്കാൻ കോടതിയിൽ നേരിട്ട്​ അപേക്ഷ നൽകിയതിനു പിന്നാലെ അബുലൈസി​​​െൻറ പിതാവ്​ തങ്ങൾക്ക്​ നൽകിയ നിവേദനം സർക്കാറിലേക്ക്​ കൈമാറുക മാത്രമാണ്​ ചെയ്​തതെന്നും മറ്റ്​ ഇടപെടലുകളൊന്നും നടത്തിയിട്ടില്ലെന്നും എം.എൽ.എമാരായ പി.ടി.എ. റഹീമും കാരാട്ട്​ റസാഖും ‘മാധ്യമ’ത്തോ​ട്​ പറഞ്ഞു.

ഒരാൾ നിവേദനം തരു​േമ്പാൾ അത്​ ബന്ധപ്പെട്ട വകുപ്പിലേക്ക്​ കൈമാറുകയെന്ന ഉത്തരവാദിത്തം​ ജനപ്രതിനിധിയെന്ന നിലയിൽ നിർവഹിക്കുകയാണ്​ ചെയ്​തത്​​. മുൻ സർക്കാറി​​​െൻറ കാലത്തും പിതാവ്​ നിവേദനം നൽകിയത്​ സർക്കാറിലേക്ക്​ അയച്ചിരുന്നു. രണ്ടുതവണയും ഇത്​ തള്ളുകയാണുണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPTA raheemAbulaysKaratt Razaq
News Summary - PTA Raheem And Karatt Razaq Intervene for Abullaise-Kerala News
Next Story