Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.ടി.എ. ഫണ്ടിന്റെ പേരിൽ വൻതോതിൽ പണപ്പിരിവ് : റിപ്പോർട്ട് നൽകണമെന്ന് വി. ശിവൻകുട്ടി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ,എയിഡഡ് സ്കൂളുകളിൽ പി.ടി.എ. ഫണ്ടിന്റെ പേരിൽ വൻതോതിൽ പണപ്പിരിവുണ്ടെന്ന വാർത്ത സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി. ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. രണ്ട് ദിവസത്തിനകം പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് റിപ്പോർട്ട് നൽകണം.
ഇത്തരത്തിലുള്ള അനധികൃതമായ പണപ്പിരിവ് തടയാൻ വകുപ്പിൽ വിവിധ തലങ്ങളിൽ സ്ക്വാഡുകൾ നിലവിലുണ്ട്. ഈ സ്ക്വാഡുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഈ സ്ക്വാഡുകൾ സക്രിയമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

