Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.ടി.എ ഫണ്ട് അടക്കാത്തതിന് അധ്യാപിക മർദിച്ച സംഭവം; പരാതി നൽകിയ വിദ്യാർഥിനിക്കും കുടുംബത്തിനും കോൺഗ്രസ് നേതാവിന്റെ ഭീഷണി

text_fields
bookmark_border
പി.ടി.എ ഫണ്ട് അടക്കാത്തതിന് അധ്യാപിക മർദിച്ച സംഭവം; പരാതി നൽകിയ വിദ്യാർഥിനിക്കും കുടുംബത്തിനും കോൺഗ്രസ് നേതാവിന്റെ ഭീഷണി
cancel

പാലക്കാട്: പി.ടി.എ സംഭാവന അടയ്ക്കാത്തതിന്റെ പേരിൽ മർദിച്ച അധ്യാപികക്കെതിരെ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിക്കും കുടുംബത്തിനും കോൺഗ്രസ് നേതാവിന്റെ ഭീഷണി. പരാതി നൽകിയതിന് പിന്നാലെ ഒരു പ്രാദേശിക കോൺഗ്രസ് നേതാവ് തങ്ങളെ ഫോണിൽ വിളിച്ചും നേരിട്ടും ഭീഷണിപ്പെടുത്തിയെന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ പറയുന്നത്. അധ്യാപികയ്‌ക്കെതിരെ നൽകിയ പരാതി ഉടൻ പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. പരാതി പിൻവലിച്ചില്ലെങ്കിൽ ഇവർക്കെതിരെ കേസ് നൽകുമെന്നാണ് ഭീഷണി. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതോടൊപ്പം പി.ടി.എ ഫണ്ട് വിവാദത്തിൽ അധ്യാപികയ്‌ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മറ്റു വിദ്യാർഥികളുടെ മുന്നിൽ വെച്ച് പി.ടി.എ ഫണ്ടിന്റെ പേരിൽ അധ്യാപിക അപമാനിക്കുകയും മർദിക്കുകയും ചെയ്തുവെന്നായിരുന്നു വിദ്യാർഥിനിയുടെ ആദ്യ പരാതി. ഇതിന് പിന്നാലെയാണ് കേസ് ഒത്തുതീർപ്പാക്കാൻ രാഷ്ട്രീയ ഇടപെടലും ഭീഷണിയും ഉണ്ടായെന്ന പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Political Threat Over School Complaint
Next Story