Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉമ്മർ കോയ: ചെസി​െൻറ...

ഉമ്മർ കോയ: ചെസി​െൻറ ഇന്ത്യൻ അംബാസഡർ

text_fields
bookmark_border
ഉമ്മർ കോയ: ചെസി​െൻറ ഇന്ത്യൻ അംബാസഡർ
cancel
camera_alt????? ?????? ?????????? ????????????? ???????????? ???????????????????????????? ??.???. ????????????? (????????????????? ???????????)

കോ​ഴി​ക്കോ​ട്​: ​ചെ​സി​​െൻറ വ്യാ​ക​ര​ണ പു​സ്​​ത​ക​ത്തി​ൽ ‘കോ​യ ​ൈട​ബ്രേ​ക്കി​ങ്​ സി​സ്​​റ്റം’ എ​ന്നൊ ​രു നി​യ​മ​മു​ണ്ട്.​ പോ​യ​ൻ​റു​ക​ൾ തു​ല്യ​മാ​യാ​ൽ എ​ങ്ങ​നെ ജേ​താ​വി​നെ തീ​രു​മാ​നി​ക്കു​െ​മ​ന്ന്​ പ​റ​യു ​ന്ന ഈ ​നി​യ​മം പി.​ടി. ഉ​മ്മ​ർ​കോ​യ എ​ന്ന അ​സാ​മാ​ന്യ ചെ​സ്​ സം​ഘാ​ട​ക​​നു​ള്ള അം​ഗീ​കാ​ര​മാ​ണ്.
കോ​ഴി ​ക്കോ​ട്​ കു​റ്റി​ച്ചി​റ​യി​ൽ ജ​നി​ച്ച്​ ലോ​ക ചെ​സി​​െൻറ അ​മ​ര​സ്​​ഥാ​ന​ത്തേ​ക്ക്​ ക​രു​നീ​ക്കി​യ ഉ​മ് മ​ർ​​കോ​യ​യു​ടെ നി​ര്യാ​ണ​ത്തി​ലൂ​ടെ രാ​ജ്യ​ത്തി​ന്​ ന​ഷ്​​ട​മാ​കു​ന്ന​ത്​ പ്ര​ഗ​ല്​​​ഭ​നാ​യ കാ​യി​ക സം ​ഘാ​ട​ക​നെ​യാ​ണ്.

കു​റ്റി​ച്ചി​റ​ക്ക​ടു​ത്ത്​ വാ​ടി​യി​ൽ പ​ഴ​യ​തോ​പ്പി​ൽ ഉ​മ്മ​ർ​കോ​യ​ക്ക്​ ചെ​റു​പ്പ​ത്തി​ൽ​​ത​ന്നെ മാ​താ​പി​താ​ക്ക​ളെ ന​ഷ്​​ട​മാ​യി​രു​ന്നു. പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം മാ​​ത്രം നേ​ടി ലോ​ക ചെ​സ്​ ഫെ​ഡ​റേ​ഷ​​െൻറ (ഫി​ഡെ) വൈ​സ്​ പ്ര​സി​ഡ​ൻ​റ്​​ സ്​​ഥാ​ന​ത്തേ​ക്കു​യ​ർ​ന്ന ഉ​മ്മ​ർ​കോ​യ ചെ​സി​നെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ൽ ​​പ്ര​ധാ​നി​യാ​യി​രു​ന്നു. 1981ൽ ​ഓ​ൾ കേ​ര​ള ചെ​സ്​ അ​സോ​സി​യേ​ഷ​​െൻറ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഉ​മ്മ​ർ​കോ​യ​യെ​ത്തു​േ​മ്പാ​ൾ അ​സോ​സി​യേ​ഷ​ന്​ ചെ​സ്​ ബോ​ർ​ഡു​ക​ൾ പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട്​ കേ​ര​ള ചെ​സ്​ ​അ​സോ​സി​യേ​ഷ​ന്​ വി​ലാ​സ​മു​ണ്ടാ​ക്കി​കൊ​ടു​ത്തു. അ​ഖി​ലേ​ന്ത്യ ചെ​സ്​ ഫെ​ഡ​റേ​ഷ​നെ​യും ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ച്ച​ത്​ ഇ​ദ്ദേ​ഹ​മാ​ണ്. കാ​ലി​ക്ക​റ്റ്​ യൂ​നി​വേ​ഴ്​​സി​റ്റി ചെ​സ്​ ക്ല​ബ്​ സ്ഥാ​പി​ച്ച്​ സം​ഘാ​ട​നം തു​ട​ങ്ങി​യ ഉ​മ്മ​ർ​കോ​യ പി​ന്നീ​ട്​ ലോ​ക​ത്തു​ട​നീ​ളം ചെ​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്ക്​ ചു​ക്കാ​ൻ പി​ടി​ച്ചു.

കോ​ഴി​ക്കോ​ടി​നെ രാ​ജ്യ​ത്തി​​െൻറ ച​തു​രം​ഗ ത​ല​സ്​​ഥാ​ന​മാ​ക്കി​യ​ത്​ ഇ​ദ്ദേ​ഹ​മാ​ണ്. 1985ൽ ​ദേ​ശീ​യ ജൂ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്​​ ന​ട​ത്തി​യ​പ്പോ​ൾ വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദാ​യി​രു​ന്നു ര​ണ്ടാം സ്​​ഥാ​നം നേ​ടി​യ​ത്. 1987ൽ ​ആ​ന​ന്ദി​ന്​ ​േലാ​ക​ജൂ​നി​യ​ർ കി​രീ​ടം കി​ട്ടി​യ​പ്പോ​ൾ കോ​ഴി​ക്കോ​ട്ടാ​ണ്​ രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​ത്. ആ​ന​ന്ദു​മാ​യി ഏ​റെ അ​ടു​പ്പം പു​ല​ർ​ത്തി​യ ഉ​മ്മ​ർ​കോ​യ അ​ദ്ദേ​ഹം​ ആ​ദ്യ​മാ​യി ലോ​ക​ചാ​മ്പ്യ​നാ​യ​പ്പോ​ൾ ‘വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദ്​: ഫി​ഫ്​​റ്റീ​ൻ​ത്​ വേ​ൾ​ഡ്​ ചാ​മ്പ്യ​ൻ’ എ​ന്ന പു​സ്​​ത​കം എഡിറ്റ്​ ചെയ്​ത്​ പുറത്തിറക്കി.

1987ൽ ​കോ​യ​ൻ​കോ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ മാ​സ്​​റ്റേ​ഴ്​​സ്​ ടൂ​ർ​ണ​മ​െൻറാ​യി​രു​ന്നു ഉ​മ്മ​ർ​കോ​യ നാ​ട്ടി​ൽ ന​ട​ത്തി​യ ആ​ദ്യ വ​ലി​യ ടൂ​ർ​ണ​മ​െൻറ്. തൊ​ട്ട​ടു​ത്ത വ​ർ​ഷം ഈ ​മ​ത്സ​രം ഗ്രാ​ൻ​റ്​​മാ​സ്​​റ്റേ​ഴ്​​സ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ടൂ​ർ​ണ​മ​െൻറാ​യ​പ്പോ​ൾ ലോ​ക​പ്ര​ശ​സ്​​ത താ​ര​ങ്ങ​ൾ കോ​ഴി​ക്കോ​​ട്ടെ​ത്തി. 1990ൽ ​ഡ​ൽ​ഹി​യി​ൽ ആ​ദ്യ സൂ​പ്പ​ർ ഗ്രാ​ൻ​ഡ്​​ മാ​സ്​​റ്റ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​നും ചു​ക്കാ​ൻ പി​ടി​ച്ചു. ര​ണ്ടു​വ​ട്ടം ലോ​ക ജൂ​നി​യ​ർ ചാ​മ്പ​ൻ​ഷി​പ്പും കോ​ഴി​േ​ക്കാ​ട്ട്​ ന​ട​ത്തി. 1993ലും 98​ലും ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ വ​ൻ​വി​ജ​യ​മാ​യി​രു​ന്നു. ‘ഗേ​റ്റ്​ ക​ല​ക്​​ഷ​ൻ’ തീ​രെ​യി​ല്ലാ​ത്ത ചെ​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്​ ഉ​മ്മ​ർ​കോ​യ​യു​ടെ സം​ഘാ​ട​ന​മി​ക​വാ​യി​രു​ന്നു.

നി​ര​വ​ധി ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ റ​ഫ​റി​യും (ആ​ർ​ബി​റ്റ​ർ) ആ​യി​രു​ന്നു അ​ദ്ദേ​ഹം. ഹൈ​ദ​രാ​ബാ​ദി​ലും ഗു​ണ്ടൂ​രി​ലും ഉ​മ്മ​ർ​കോ​യ​യു​ടെ പേ​രി​ൽ ചെ​സ്​ അ​ക്കാ​ദ​മി​ക​ളു​ണ്ടാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്​ അ​രീ​ക്കാ​ട്ട്​ താ​ൽ ചെ​സ്​ അ​ക്കാ​ദ​മി​ക്ക്​ തു​ട​ക്ക​മി​​ട്ടെ​ങ്കി​ലും ചെ​സ്​ ഭ​ര​ണ​രം​ഗ​ത്ത്​ ചി​ല​ർ പി​ന്നി​ൽ​നി​ന്ന്​ കു​ത്തി​യ​തോ​ടെ അ​ക്കാ​ദ​മി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ക്കു​ക​യാ​യി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pt ummer koya
News Summary - pt ummer koya
Next Story