Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാണി പിന്തുണച്ചില്ലെങ്കിലും മലപ്പുറത്ത് യു.ഡി.എഫ് ജയിക്കും –പി.ടി. തോമസ്
text_fieldsbookmark_border
മലപ്പുറം: കേരള കോൺഗ്രസിെൻറ പിന്തുണയില്ലെങ്കിലും മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വിജയിക്കുമെന്ന് മുതിർന്ന േകാൺഗ്രസ് നേതാവ് പി.ടി. തോമസ് എം.എൽ.എ. മഞ്ചേരി മണ്ഡലത്തിെൻറ പ്രചാരണ ചുമതല വഹിക്കുന്ന അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കേരള കോൺഗ്രസിനെ മുന്നണിയിൽ തിരിച്ചെടുക്കണമോ എന്നത് യു.ഡി.എഫിലെ മുഖ്യകക്ഷി എന്ന നിലയിൽ കോൺഗ്രസാണ് തീരുമാനിക്കേണ്ടത്. മുന്നണി വിട്ടത് രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണെന്ന് കെ.എം. മാണി പറഞ്ഞിട്ടുണ്ട്. ഇൗ സാഹചര്യം നിലനിൽക്കുന്നിടത്തോളം അവരുടെ തിരിച്ചുവരവ് ചർച്ച ചെയ്യേണ്ട കാര്യമില്ല. മലപ്പുറത്ത് പിന്തുണച്ചത് കൊണ്ട് മാത്രം യു.ഡി.എഫിൽ തിരിച്ചെടുക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story
