Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.ടിയുടെ നിര്യാണം: മൂന്നു ദിവസം കെ.പി.സി.സി ദുഃഖാചരണം, കോണ്‍ഗ്രസ് പരിപാടികള്‍ റദ്ദാക്കി

text_fields
bookmark_border
kpcc office
cancel

തിരുവനന്തപുരം: കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് പി.ടി തോമസ് എം.എൽ.എയുടെ നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ മൂന്നു ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എം.പിയാണ് ഇക്കാര്യമറിയിച്ചത്. മൂന്നു ദിവസം ദുഃഖാചരണം നടത്താന്‍ തീരുമാനിച്ചതായും കെ.പി.സി.സി അറിയിച്ചു.

ഇന്ന് രാവിലെയാണ് മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റും തൃക്കാക്കര എം.എൽ.എയുമായ പി.ടി തോമസ് അന്തരിച്ചത്. അർബുദ രോഗത്തെ തുടർന്ന് വെല്ലൂർ ആശുപത്രിയിൽ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു അദ്ദേഹം.

നിലവിൽ കോൺഗ്രസ് നിയമസഭ കക്ഷി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ്. തൊടുപുഴയിൽ നിന്ന് രണ്ടു തവണ കേരള നിയമസഭയിലെത്തി. ഇടുക്കി ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച പി.ടി തോമസ്, 2016 മുതൽ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PT Thoma's demise: KPCC Grief for three days, Congress cancels events
Next Story