മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് സ്പ്രിൻക്ലറുമായി ബന്ധം -ആരോപണവുമായി പി.ടി. തോമസ്
text_fieldsകൊച്ചി: മകൾ വീണ ഡയറക്ടറായ ബംഗളൂരു കമ്പനിക്ക് സ്പ്രിൻക്ലറുമായി ബന്ധമുണ്ടോയെന്ന് മു ഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് പി.ടി. തോമസ് എം.എൽ.എ. സ്പ്രിൻക്ലറുമായി ബന്ധപ്പെട്ട് വിവാദം വന്നതോടെ വീണ ഡയറക്ടറായ എക്സാലോജിക് എന്ന കമ്പനി വെബ് അക്കൗ ണ്ട് സസ്പെൻഡ് ചെയ്ത നിലയിലാണ്. 2014 മുതൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണിത്. വിവാദം ഉയർന്നതോടെ അക്കൗണ്ട് പെട്ടെന്ന് സസ്പെൻഡ് ചെയ്തത് ദുരൂഹത വർധിപ്പിക്കുന്നു. -പി.ടി തോമസ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
2020 വരെയുള്ള ജി.എസ്.ടി പോലും എക്സാലോജിക് അടച്ചിട്ടുണ്ട്. എല്ലാ അക്കൗണ്ടുകളും സമർപ്പിക്കപ്പെട്ടതായാണ് രേഖകൾ. ഇത്രയും പ്രധാന കമ്പനിയുടെ വെബ് അക്കൗണ്ട് പെട്ടെന്ന് സസ്പെൻഡ് ചെയ്യാൻ സാധാരണ സാധ്യതയില്ല. സ്പ്രിൻക്ലർ ഇന്ത്യയുടെ വിവരങ്ങളും ഇപ്പോൾ മറച്ചുവെച്ചിരിക്കുന്നു. സ്പ്രിൻക്ലറും എക്സാലോജികും തമ്മിൽ ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ വിദേശ കമ്പനിക്ക് എന്തു വിലയ്ക്കാണ് വിറ്റതെന്നത് സംബന്ധിച്ച് സർക്കാർ മറുപടി നൽകണം. ഈ വിവരങ്ങൾ ഉപയോഗിച്ച് കോടികളുടെ മരുന്നുകളും മറ്റും നിർമിക്കാനാകും. ഏപ്രിൽ രണ്ടിനു മാത്രം ഒപ്പുവെച്ച കരാറിൽ മാർച്ച് 27 മുതൽ സ്പ്രിൻക്ലർ കമ്പനിക്ക് ഡാറ്റ നൽകിത്തുടങ്ങിയിരുന്നു. സമ്മതപത്രം ഒപ്പിട്ടു വാങ്ങിയിട്ടില്ലെന്നാണ് ഡാറ്റ ശേഖരിച്ചവരെ ബന്ധപ്പെട്ടതിൽനിന്ന് ലഭിച്ച വിവരം -പി.ടി. തോമസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
