മരംമുറി കേസിലെ പ്രതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് പി.ടി. തോമസ്
text_fieldsപി.ടി. തോമസ് വാർത്താ സമ്മേളനത്തിൽ ചിത്രം പ്രദർശിപ്പിക്കുന്നു
തിരുവനന്തപുരം: മരംമുറിക്കൽ കേസിലെ മുഖ്യപ്രതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നതിെൻറ ചിത്രങ്ങൾ സഹിതം തെളിവുമായി പി.ടി. തോമസ് എം.എൽ.എ. മാംഗോ ഫോൺ ഉദ്ഘാടനം ചെയ്യാമെന്നേറ്റ മുഖ്യമന്ത്രി താനല്ലെന്നും സഭയെ തെറ്റിദ്ധരിപ്പിച്ചതിന് മാപ്പ് പറയണമെന്നുമുള്ള കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാദഗതികൾക്ക് മറുപടിയായാണ് പി.ടി. തോമസ് ഇക്കാര്യം സഭയിൽ ഉന്നയിച്ചത്. പി.ടി. തോമസ് വിഷയത്തിൽ ക്രമപ്രശ്നം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല. തുടർന്ന് വോട്ട് ഒാൺ അക്കൗണ്ട് ചർച്ചയിൽ എൽദോസ് കുന്നപ്പള്ളി സംസാരിക്കുന്നതിനിടെ ഇടപെട്ടാണ് പി.ടി. തോമസ് മുഖ്യമന്ത്രിക്ക് മറുപടി നൽകിയത്.
മുഖ്യമന്ത്രി തീയതി തെറ്റായാണ് പറഞ്ഞതെന്നും 2017 ജനുവരി 22ന് എറണാകുളം ബാൻക്വറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്യാനിരുന്ന പരിപാടിയെ കുറിച്ചാണ് താൻ പരാമർശിച്ചതെന്നും പി.ടി. തോമസ് വ്യക്തമാക്കി. അന്നത്തെ പരിപാടിയിൽ മുകേഷ് എം.എൽ.എയും പങ്കെടുക്കാൻ നിശ്ചയിച്ചിരുന്നെന്നും മുഖ്യമന്ത്രി പ്രതിയോടൊപ്പം നിൽക്കുന്ന ചിത്രം പത്രങ്ങളിൽ വന്നിട്ടുണ്ടെന്നും പത്രം ഉയർത്തിക്കാട്ടി അദ്ദേഹം പറഞ്ഞു. എന്നാൽ കൂടുതൽ കാര്യങ്ങൾ പറയാൻ തോമസിന് ചെയർ അനുമതി നൽകിയില്ല.
കുപ്രസിദ്ധ കുറ്റവാളിയോടൊപ്പം മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് കൈ കൊടുത്ത് നിൽക്കുന്ന ചിത്രം കണ്ടിട്ട് താനാണോ മാപ്പ് പറയേണ്ടതെന്ന് പി.ടി. തോമസ് പിന്നീട് നിയമസഭയിലെ മീഡിയാറൂമിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ആരാഞ്ഞു. ഇത് കോഴിക്കോട് എം.ടി. വാസുദേവൻ നായരെ ആദരിക്കുന്ന ചടങ്ങാണ്.
2017 ജനുവരി 22ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് മാറ്റിെവച്ച ശേഷം, 2017 ഫെബ്രുവരി 16, 18, 20, 24 തീയതികളിൽ ദേശാഭിമാനി മാംഗോയുടെ പരസ്യം കൊടുത്തതിനുശേഷവും ഇങ്ങനെ ഒരാൾക്ക് സൗഹാർദപരമായി, ചിരപരിചിതനായി കൈ കൊടുക്കുന്നതിൽ എന്തെങ്കിലും അർഥമുണ്ടോയെന്ന് കേരളം തീരുമാനിക്കട്ടെയെന്ന് പി.ടി. തോമസ് പറഞ്ഞു. എം.ടിയെ ആദരിക്കുന്ന ചടങ്ങ് 24നായിരുന്നു. അവിടെ െവച്ചാണ് കൈ കൊടുത്തതെന്നാണ് വിചാരിക്കുന്നത്. മുഖ്യമന്ത്രിക്ക് പ്രതികളെ അറിയാമായിരുന്നു എന്നതിെൻറ തെളിവാണ് ചിത്രം. ചിത്രം പുറത്തുവിട്ടത് കേസിലെ പ്രതികളെ മുഖ്യമന്ത്രിക്ക് അറിയാമായിരുെന്നന്നും ചടങ്ങിൽ പങ്കെടുക്കാൻ താനല്ല പോയതെന്ന് മുഖ്യമന്ത്രി സഭയിൽ നൽകിയ മറുപടി തെറ്റാണെന്ന് തെളിയിക്കാനാണെന്നും പി.ടി. തോമസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.