Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കിറ്റെക്സിനെതിരെ കൊമ്പുകോർത്ത പി.ടി; പശ്ചിമഘട്ടത്തിന്‍റെ സംരക്ഷകൻ
cancel
Homechevron_rightNewschevron_rightKeralachevron_rightകിറ്റെക്സിനെതിരെ...

കിറ്റെക്സിനെതിരെ കൊമ്പുകോർത്ത പി.ടി; പശ്ചിമഘട്ടത്തിന്‍റെ സംരക്ഷകൻ

text_fields
bookmark_border

കാക്കനാട്: പശ്ചിമഘട്ടത്തിന്‍റെ സംരക്ഷണത്തിന്​ ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകൾ നടപ്പാക്കണമെന്ന് പറഞ്ഞതിനായിരുന്നു കത്തോലിക്ക സഭയുടെയും കർഷക സംഘടനകളുടെയും അപ്രീതിക്ക് പാത്രമായി പി.ടി. തോമസിന് ഇടുക്കി വിടേണ്ടിവന്നത്. പിന്നീട് തൃക്കാക്കര എം.എൽ.എ ആയശേഷവും പരിസ്ഥിതിക്ക് എതിരെയുള്ള കടന്നുകയറ്റങ്ങളെ ശക്തമായി എതിർത്തുനിൽക്കാൻ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു.

കിറ്റെക്സ് കമ്പനിക്കെതിരെ രൂക്ഷ വിമർശനവുമായി പി.ടി സ്ഥിരമായി വാർത്തകളിൽ ഇടംനേടി. കടമ്പ്രയാർ മലിനീകരണം ഉന്നയിച്ചായിരുന്നു അദ്ദേഹം കമ്പനിക്കെതിരെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചത്. കിറ്റെക്സ് കമ്പനിയുടെ ഡൈയിങ്​ യൂനിറ്റ് കടമ്പ്രയാറിലേക്ക് രാസവസ്തുക്കൾ ഒഴുക്കുന്നുവെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. ജില്ല വികസന സമിതി യോഗങ്ങളിലും പരിസ്ഥിതി പ്രശ്നങ്ങൾ ഉന്നയിച്ച് പൊട്ടിത്തെറിക്കുന്നത്​ സ്ഥിരം കാഴ്ചയായിരുന്നു.

കിറ്റെക്സിനെതിരായി നിരന്തരം ശബ്​ദം ഉയർത്തിയതിനെത്തുടർന്ന് കമ്പനിയുടമ നൂറുകോടി രൂപയുടെ മാനനഷ്​ടക്കേസ് കൊടുത്തിരുന്നെങ്കിലും നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു പി.ടി. രാഷ്​ട്രീയ പാർട്ടിയായ ട്വൻറി20ക്കെതിരെയും പി.ടി രൂക്ഷവിമർശനം ഉയർത്തി രംഗത്തെത്തിയിരുന്നു. വികസനത്തി​ന്‍റെ കാര്യത്തിലും ഫണ്ട് വിതരണത്തിലും ട്വൻറി20 നടത്തിയ വാദങ്ങൾ പൊള്ളയാണെന്നായിരുന്നു പി.ടി. തോമസി​െൻറ ആരോപണം. വാർത്തസമ്മേളനങ്ങൾ നടത്തി പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഇടുക്കി ചേർത്തുനിർത്തിയ പി.ടി

തൊടുപുഴ: 2009 മുതൽ ഇടുക്കിയിൽനിന്ന്​ എം.പിയായിരുന്ന അഞ്ചുവർഷം ലോക്സഭയിലെ ചർച്ചകളിലെ സജീവ സാന്നിധ്യം കൊണ്ടും ഉന്നയിച്ച വിഷയങ്ങളുടെ പ്രസക്തികൊണ്ടും മണ്ഡലത്തിലേക്ക് കൊണ്ടുവന്ന പദ്ധതികളുടെ വ്യാപ്തി കൊണ്ടും മികച്ച പാർലമെ​േൻററിയനായി പി.ടി. തോമസ്​ പേരെടുത്തിരുന്നു. 15ാം ലോക്സഭയുടെ ആദ്യ ദിനത്തിൽത്തന്നെ ഇടുക്കി ജനതയുടെ പ്രധാന ആശങ്കയായ മുല്ലപ്പെരിയാർ വിഷയം സഭയിൽ ഉന്നയിച്ച്​ ദേശീയ ശ്രദ്ധയിൽ കൊണ്ടുവന്നു.

ശ്രീനാരായണ ഗുരുവിെൻറ ജീവചരിത്രം 24 ഇന്ത്യൻ ഭാഷകളിലേക്കും തർജമ ചെയ്യണമെന്നാവശ്യപ്പെട്ട്​ അവതരിപ്പിച്ച സബ്മിഷൻ സർക്കാർ അംഗീകരിച്ചത് നാഴികക്കല്ലായി. ഇടുക്കി പാക്കേജിൽ റോഡുകൾക്കായി 250 കോടിയും മറ്റ് പദ്ധതികൾക്കായി 210 കോടിയും ചെലവഴിച്ചു. ഇടുക്കി പാർലമെൻറ്​ മണ്ഡലത്തിൽ സ്​പൈസസ്​ ബോർഡിെൻറ 30 ഫീൽഡ് ഓഫിസുകൾ പ്രവർത്തനം തുടങ്ങി. ഇടുക്കിയിൽ എൻ.സി.സി ബറ്റാലിയനും നെടുങ്കണ്ടത്ത് റെയിൽവേ പാസഞ്ചർ റിസർവേഷൻ സെൻററും ആരംഭിച്ചു.

അരിക്കുഴ കാലിത്തീറ്റ ഫാക്ടറി, കട്ടപ്പന നിർമല സിറ്റിയിലെ ചില്ലിങ് പ്ലാൻറ്​ നവീകരണം, വിമുക്ത ഭടന്മാർമാരുടെയും ആശ്രിതരുടെയും സൗജന്യ ചികിത്സക്കായി മൂവാറ്റുപുഴയിലും പൈനാവിലും ഇ.സി.എച്ച്.എസ്​, പോളിക്ലിനിക്, തൊടുപുഴയിലെ ഇ.എസ്​.ഐ ബ്രാഞ്ച് ഓഫിസ്, മൂലമറ്റം എഫ്​.സി.​െഎ ഗോഡൗൺ, അടിമാലി, മൂന്നാർ എന്നിവിടങ്ങളിലെ ഇ.എസ്​.ഐ ഡിസ്​പെൻസറികൾ, മുട്ടം സബ്​ ജയിലിന്​ അഞ്ചുകോടി കേന്ദ്ര സഹായം, മൂവാറ്റുപുഴ^കുമളി^തൊടുപുഴ^മത്സ്യമാർക്കറ്റുകൾ, കോതമംഗലം, തൊടുപുഴ പ്രദേശങ്ങളിലെ വൈദ്യുതി നവീകരണ പദ്ധതികൾ, പോളിടെക്നിക്കുകളുടെ അടിസ്ഥാനസൗകര്യ വികസനം എന്നിവയു​ം പി.ടി. തോമസി​െൻറ നേട്ടങ്ങളിൽപ്പെടുന്നു.

പൈനാപ്പിൾ വ്യാവസായ തളർച്ച, റബർ വിലത്തകർച്ച, പ്ലാേൻറഷൻ ലേബർ ബിൽ, ഏലം തറവില, എൻഡോസൾഫാൻ നിരോധനം തുടങ്ങിയ വിഷയങ്ങൾ പാർലമെൻറിൽ ഉന്നയിച്ചു. ഒമ്പത്​ സ്വകാര്യ ബില്ലുകളും, 478 ചോദ്യങ്ങളും ഏഴ് ​സർക്കാർ ബില്ലുകളും 46 സബ്മിഷനുകളും 142 ഡിബേറ്റുകളുമായി പി.ടി. തോമസ്​ അന്ന്​ കേരളത്തിലെ എം.പിമാരിൽ മുന്നിട്ട് നിന്നു. എം.പി ഫണ്ട്​ വിനിയോഗത്തിലും അദ്ദേഹമായിരുന്നു ഒന്നാം സ്ഥാനത്ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pt thomas
News Summary - PT horned against Kitex; Guardian of the Western Ghats
Next Story