കോഴിക്കോട് കൗൺസിലിങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച സൈക്യാട്രിക് കൗൺസിലർ റിമാന്‍ഡിൽ
text_fieldsകോഴിക്കോട്: മാനസിക സമ്മർദത്തെ തുടർന്ന് കൗൺസലിങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച ഡോക്ടർ റിമാന്‍ഡിൽ. തൊണ്ടയാട് സ്വദേശിയും സൈക്യാട്രിക് കൗൺസലറുമായ ഡോ.യഹിയ ഖാനെയാണ് ജയിലിലടച്ചത്. തൃശൂർ സ്വദേശിനിയായ 18 കാരിയാണ് പീഡനത്തിരയായത്.
കോഴിക്കോട് പാലാഴിയിൽ സ്ഥിതി ചെയ്യുന്ന കൗൺസലിങ് സെന്‍ററിലേക്ക് അമ്മയോടൊപ്പം പോയതായിരുന്നു പെൺകുട്ടി. തുടർന്ന് ചികിത്സയുടെ ഭാഗമെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി തന്ത്രപൂർവ്വം പെൺകുട്ടിയെ മാത്രം കാറിൽ കയറ്റി വിധിടങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കടുത്ത മാനസിസംഘർഷത്തിലായ പെൺകുട്ടി പിന്നീട് പൊലീസിൽ പരാതി നൽകുകയും യഹിയ്യ ഖാനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിക്കെതിരെ സമാന പരാതികൾ ലഭിച്ചുവെന്ന് പന്തീരങ്കാവ് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

