തിരൂരങ്ങാടി: പി.എസ്.എം.ഒ കോളജ് എന്‍.എസ്.എസ് യൂനിറ്റിെൻറ നേതൃത്വത്തില്‍ ‘ചെങ്ങായിക്കൊരു പെര’ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വീടിെൻറ താക്കോല്‍ദാനം കോളജ് മാനേജര്‍ എം.കെ. ബാവ നിര്‍വഹിച്ചു. പതിനാറുങ്ങല്‍ അട്ടക്കുളങ്ങരയിലെ കൊളക്കാടന്‍ ഉസ്മാനുവേണ്ടി പീപിള്‍ ഫൗണ്ടേഷെൻറ സഹകരണത്തോടെയാണ് വീടിെൻറ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
കോളജ് പ്രിന്‍സിപ്പൽ ഡോ. കെ. അസീസ്, മുന്‍ പ്രിന്‍സിപ്പൽ ഡോ. പി.എം. അലവിക്കുട്ടി, പീപിള്‍ ഫൗണ്ടേഷന്‍ സംസ്ഥാന കോഓഡിനേറ്റര്‍ പി.സി. ബഷീര്‍, അലുമ്നി അസോസിയേഷന്‍ സെക്രട്ടറി കെ.ടി. മുഹമ്മദ് ഷാജു, സ്റ്റാഫ് ക്ലബ് പ്രസിഡൻറ് ഡോ. എം.എച്ച്. അനീഷ്, ഐ.ക്യൂ.എ.സി കോഒാഡിനേറ്റർ പ്രഫ. കെ. നിസാം, കോളജ് സൂപ്രണ്ട് എം. ബഷീര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫസര്‍മാരായ ഡോ. എന്‍. രൂപേഷ്, ഡോ. മുനവ്വര്‍ അസീം, ഡോ. വി. അബ്ദുല്‍ നാസര്‍ എന്‍.എസ്.എസ് വളൻറിയര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.
Latest Video: