Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരീക്ഷക്ക്...

പരീക്ഷക്ക് ഹാജരാകാത്തവരും ചുരുക്കപ്പട്ടികയിൽ, എ​സ്.​ഐ ലിസ്റ്റ് പിൻവലിച്ച് പി.എസ്.സി

text_fields
bookmark_border
Kerala PSC
cancel

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സ് എ​സ്.​ഐ നി​യ​മ​ന​ത്തി​നു​ള്ള കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ ചു​രു​ക്ക​പ്പ​ട്ടി​ക പി.​എ​സ്.​സി പി​ൻ​വ​ലി​ച്ചു. കാ​യി​ക ക്ഷ​മ​ത പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​വ​രും ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫെ​ബ്രു​വ​രി 26,27 തീ​യ​തി​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക പി​ൻ​വ​ലി​ച്ച​ത്. തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി​യ​ശേ​ഷം ചു​രു​ക്ക​പ്പ​ട്ടി​ക ഇ​ന്ന് പു​നഃ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് പി.​എ​സ്.​സി അ​റി​യി​ച്ചു.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ (ഓ​പ​ൺ/​മി​നി​സ്റ്റീ​രി​യ​ൽ/​കോ​ൺ​സ്റ്റാ​ബു​ല​റി), ആം​ഡ് പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ (ഓ​പ​ൺ/​കോ​ൺ​സ്റ്റാ​ബു​ല​റി) എ​ന്നി​ങ്ങ​നെ അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​യി നി​യ​മ​ന​ത്തി​നു​ള്ള പ്രി​ലി​മി​ന​റി, മെ​യി​ൻ എ​ഴു​ത്തു​പ​രീ​ക്ഷ​ക​ൾ ജ​യി​ച്ച​വ​ർ​ക്കാ​യാ​ണ്​ കാ​യി​ക ക്ഷ​മ​ത പ​രീ​ക്ഷ ന​ട​ത്തി​യ​ത്.

ഇ​തി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് അ​ഭി​മു​ഖ​ത്തി​നാ​യി ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി വെ​ബ്സൈ​റ്റി​ലേ​ക്ക് അ​പ്​​ലോ​ഡ് ചെ​യ്യു​ന്ന വേ​ള​യി​ലാ​ണ് കാ​യി​ക പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​കാ​ത്ത​വ​രു​ടെ പേ​രു​ക​ൾ കൂ​ടി ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ക​ട​ന്നു​കൂ​ടി​യ​ത്. ഇ​തി​നെ​തി​രെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​രാ​തി അ​റി​യി​ച്ച​തോ​ടെ, തെ​റ്റ് മ​ന​സ്സി​ലാ​ക്കി ലി​സ്റ്റ് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ​രീ​ക്ഷ വി​ഭാ​ഗം ജീ​വ​ന​ക്കാ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടാ​ൻ പി.​എ​സ്.​സി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSCSI list
News Summary - PSC withdrawn SI list
Next Story