Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സ്വന്തംനിലയിൽ തീരുമാനമെടുത്തശേഷം യോഗത്തിൽ അംഗീകരിപ്പിക്കുന്നു’; പിഎസ്‍സി ചെയർമാനും അംഗങ്ങൾക്കുമെതിരെ മൊഴി നൽകി സെക്രട്ടറി

text_fields
bookmark_border
https://www.madhyamam.com/tags/psc-scam
cancel

തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്​ ഉ​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ളി​ൽ ചെ​യ​ർ​മാ​നും അം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​ള്ള മൊ​ഴി ന​ൽ​കി പി.​എ​സ്.​സി സെ​ക്ര​ട്ട​റി സാ​ജു ജോ​ർ​ജ്.

പ​ല പ​രീ​ക്ഷ​ക​ളി​ലും ചെ​യ​ർ​മാ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ മ​റി​ക​ട​ന്ന്​ തീ​രു​മാ​ന​മെ​ടു​ത്തെ​ന്ന സു​പ്ര​ധാ​ന മൊ​ഴി​യാ​ണ്​ സെ​ക്ര​ട്ട​റി​യു​ടേ​ത്. ഒ​രു​ത​ര​ത്തി​ലു​ള്ള കൂ​ടി​യാ​ലോ​ച​ന​യു​മി​ല്ല.

പ​ല​പ്പോ​ഴും ചെ​യ​ർ​മാ​ൻ സ്വ​ന്തം നി​ല​ക്ക്​ തീ​രു​മാ​ന​മെ​ടു​ത്ത ശേ​ഷം അ​ത്​ യോ​ഗ​ത്തി​ൽ നി​ർ​ബ​ന്ധം പി​ടി​ച്ച്​ അം​ഗീ​ക​രി​പ്പി​ക്കു​ക​യാ​ണെ​ന്നും സെ​ക്ര​ട്ട​റി മൊ​ഴി ന​ൽ​കി. നേ​ര​ത്തെ സ​മാ​ന​മാ​യ മൊ​ഴി ചി​ല പി.​എ​സ്.​സി അം​ഗ​ങ്ങ​ളും എ​സ്.​ഐ.​ടി​ക്ക്​ ന​ൽ​കി​യി​ട്ടു​ണ്ട്.

ആ​സൂ​ത്ര​ണ ബോ​ർ​ഡ്​ ഉ​ൾ​പ്പെ​ടെ പ​ല പ​രീ​ക്ഷ​ക​ളി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ വീ​ഴ്ച സം​ഭ​വി​ച്ചു. പി.​എ​സ്.​സി​ക്ക്​ കൂ​ട്ടു​ത്ത​ര​വാ​ദി​ത്തം ന​ഷ്ട​പ്പെ​ട്ടെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വും സെ​ക്ര​ട്ട​റി​യു​ടെ മൊ​ഴി​യി​ലു​ണ്ട്.

ര​ണ്ടാം ദി​വ​സ​ത്തെ ചോ​ദ്യം ചെ​യ്യ​ലി​ലും സെ​ക്ര​ട്ട​റി സ​മാ​ന​മാ​യ മൊ​ഴി​യാ​ണ്​ ന​ൽ​കി​യ​ത്. ശ​നി​യാ​ഴ്ച മ​ണി​ക്കൂ​റു​ക​ളോ​ളം എ​സ്.​ഐ.​ടി​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​യ ​സെ​ക്ര​ട്ട​റി തി​ങ്ക​ളാ​ഴ്​​ച​യും ക്രൈം​ബ്രാ​ഞ്ച്​ ആ​സ്ഥാ​ന​ത്ത്​ ഹാ​ജ​രാ​യി ന​ൽ​കി​യ മൊ​ഴി​യാ​ണ്​ ചെ​യ​ർ​മാ​നും അം​ഗ​ങ്ങ​ൾ​ക്കും തി​രി​ച്ച​ടി​യാ​കു​ന്ന​ത്.

സെ​ക്ര​ട്ട​റി​യും ചെ​യ​ർ​മാ​ൻ എം.​ആ​ർ. ബൈ​ജു​വി​നെ​തി​രെ മൊ​ഴി ന​ൽ​കി​യ​തോ​ടെ അ​ന്വേ​ഷ​ണം ഉ​ന്ന​ത​രി​ലേ​ക്ക്​ കൃ​ത്യ​മാ​യി നീ​ങ്ങു​ന്നെ​ന്ന്​ വ്യ​ക്​​തം. ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ പി.​എ​സ്.​സി ചെ​യ​ർ​മാ​നെ എ​സ്.​ഐ.​ടി ആ​റു​ മ​ണി​ക്കൂ​റി​ലേ​റെ ചോ​ദ്യം ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, താ​ൻ പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലു​ൾ​പ്പെ​ടെ ഇ​ട​പെ​ട്ടി​ല്ലെ​ന്നാ​ണ്​ ബൈ​ജു ന​ൽ​കി​യ മൊ​ഴി. ഉ​ത്ത​ര​വാ​ദി​ത്തം മു​ഴു​വ​ൻ സെ​ക്ര​ട്ട​റി​യു​ടേ​യും, വീ​ഴ്ച അ​റ​സ്റ്റി​ലാ​യ അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി ആ​ർ. ഹ​രി, മു​ൻ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി പി. ​സ​തീ​ഷ്​ എ​ന്നി​വ​രു​ടെ​യും ത​ല​യി​ൽ വെ​ക്കു​ക​യാ​ണ്​ ചെ​യ​ർ​മാ​ൻ ചെ​യ്ത​ത്.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തെ പാ​ളി​ച്ച വ്യ​ക്​​ത​മാ​യ​തി​നാ​ൽ വീ​ണ്ടും മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി റാ​ങ്ക്​ ലി​സ്റ്റി​ൽ മാ​റ്റം വ​രു​ത്തി​യെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ഇ​തി​ൽ വ്യ​ക്​​ത​ത വ​രു​ത്താ​നാ​ണ് സെ​ക്ര​ട്ട​റി​യെ എ​സ്.​ഐ.​ടി ചോ​ദ്യം ചെ​യ്ത​ത്.

ആ​ദ്യ ദി​ന​ത്തി​ൽ ഉ​ത്ത​രം കി​ട്ടാ​ത്ത പ​ല കാ​ര്യ​ങ്ങ​ളി​ലും വ്യ​ക്​​ത​ത വ​രു​ത്താ​നാ​ണ്​ തി​ങ്ക​ളാ​ഴ്ച​യും ചോ​ദ്യം ചെ​യ്യ​ൽ തു​ട​ർ​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ പി.​എ​സ്.​സി അം​ഗ​ങ്ങ​ൾ​ക്കും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ അ​ന്വേ​ഷ​ണ​സം​ഘം നോ​ട്ടീ​സ് ന​ൽ​കി.

നി​ല​വി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന്​ വി​ധേ​യ​വ​ർ പ​ര​സ്പ​രം പ​ഴി​ചാ​രി​യ മൊ​ഴി​ക​ളാ​ണ്​ ന​ൽ​കി​യ​ത്. ചെ​യ​ർ​മാ​നും അ​റ​സ്റ്റി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​രും ഏ​റെ​ക്കു​റെ സ​മാ​ന മൊ​ഴി ന​ൽ​കി​യ​ത്​ ക​രു​തി​ക്കൂ​ട്ടി​യാ​ണെ​ന്നും എ​സ്.​ഐ.​ടി സം​ശ​യി​ക്കു​ന്നു.

റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളാ​യ ര​ണ്ടു​​ഉ​ദ്യോ​ഗ​സ്ഥ​രെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​പേ​ക്ഷ കോ​ട​തി​യി​ൽ ന​ൽ​കാ​ൻ അ​ന്വേ​ഷ​ണ​സം​ഘം ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ ബി​നി കെ. ​എ​ബ്ര​ഹാം ഉ​ൾ​പ്പെ​ടെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ളും എ​സ്.​ഐ.​ടി കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story