Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range റാങ്ക് ലിസ്റ്റ് റദ്ദാക്കിയതല്ല, കാലാവധി പൂർത്തിയാവുകയായിരുന്നു -പി.എസ്.സി
text_fieldsbookmark_border
തിരുവനന്തപുരം: തൊഴിൽ ലഭിക്കാത്തതിൽ മനംനൊന്ത് ഉദ്യോഗാർഥി ആത്മഹത്യ ചെയ്ത സംഭവം ഖേദകരമാണെന്ന് പി.എസ്.സി. സിവിൽ എക്സൈസ് ഓഫിസർ തസ്തികയുടെ കാലാവധി ഒരുവർഷമാണ്. ഏപ്രിൽ ഏഴിന് റാങ്ക് ലിസ്റ്റ് അവസാനിക്കേണ്ടതായിരുന്നെങ്കിലും കോവിഡ് വ്യാപനം മൂലം നീട്ടിയ റാങ്ക് ലിസ്റ്റുകളിൽ ഇതും ഉൾപ്പെടുകയും ജൂൺ 19ന് ലിസ്റ്റിെൻറ കാലാവധി പൂർത്തിയാകുകയുമായിരുന്നു.
റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്തതാണ് എന്ന് തെറ്റായ വാർത്ത പ്രചരിക്കുന്നുണ്ട്. 72 പേർക്ക് നിയമന ശിപാർശ നൽകി. 77ാം റാങ്ക് ആയതുകൊണ്ട് അനു എസ്. ഈ നിയമന ശിപാർശയിൽ ഉൾപ്പെട്ടിരുന്നില്ല. ഈ തസ്തികയിൽ ശരാശരി 50 പേർക്കാണ് വർഷംതോറും നിയമനശിപാർശ നൽകുന്നതെന്നും പി.എസ്.സി പത്രക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
