Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാൽക്കാലികക്കാർക്ക്...

താൽക്കാലികക്കാർക്ക് നിയമനചാകര; കെട്ടിപ്പൂട്ടി പി.എസ്.സി റാങ്ക് ലിസ്റ്റുകൾ

text_fields
bookmark_border
psc
cancel
Listen to this Article

തിരുവനന്തപുരം: സംസ്ഥാനത്ത് പിൻവാതിൽ നിയമനങ്ങൾക്ക് അവസരമൊരുക്കി കേരള പബ്ലിക് സർവിസ് കമീഷൻ. റാങ്ക് ലിസ്റ്റുകൾ പുറത്തിറക്കുന്നതിൽ പി.എസ്.സി മെല്ലെപ്പോക്ക് നയം തുടരുന്നതോടെ കസേരകൾ താൽക്കാലികക്കാർക്ക് വീതംവെക്കാനുള്ള ലേലംവിളികളാണ് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ നടക്കുന്നത്. ഇതിന്‍റെ ഭാഗമായി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽനിന്ന് നിയമനങ്ങൾ വേണ്ടെന്ന് മന്ത്രിമാർ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി.

സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് റാങ്ക് ലിസ്റ്റിൽനിന്നാണ് കേരളത്തിലെ പ്രധാന ഓഫിസുകളായ ഗവ. സെക്രട്ടേറിയറ്റ്, നിയമസഭ സെക്രട്ടേറിയറ്റ്, പി.എസ്.സി, അഡ്വക്കറ്റ് ജനറൽ ഓഫിസ് എന്നിവയിലെ അസിസ്റ്റന്‍റ്, കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിലെ ഓഡിറ്റർ തുടങ്ങിയ തസ്തികകളിൽ നിയമനം നടത്തുന്നത്. എന്നാൽ, റാങ്ക് ലിസ്റ്റ് റദ്ദായിട്ട് മാസങ്ങളായി. ബിരുദതല പ്രാഥമിക പരീക്ഷയോടൊപ്പം 2021ലാണ് പുതിയ ലിസ്റ്റിനുള്ള പ്രാഥമിക പരീക്ഷ പി.എസ്.സി നടത്തിയത്. എന്നാൽ, ഇതിന്‍റെ ഫലം പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പുകൾ പോലും പി.എസ്.സിയിൽ ആരംഭിച്ചിട്ടില്ല. പ്രാഥമിക പരീക്ഷ ഫലം പ്രസിദ്ധീകരിച്ച ശേഷം മാത്രമേ മുഖ്യപരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാകൂ. ഇതിന് ഇനിയും മാസങ്ങൾ വേണ്ടിവരും. ഇക്കാലമത്രയും അസിസ്റ്റന്‍റ് തസ്തികയിൽ സർക്കാറിന് താൽക്കാലിക നിയമനം നടത്താം. കഴിഞ്ഞ മേയിൽ സെക്രട്ടേറിയറ്റ്, പി.എസ്.സി ഓഫിസുകളിൽനിന്ന് നൂറിൽപരം ഉദ്യോഗസ്ഥരാണ് വിരമിച്ചത്. അസിസ്റ്റന്‍റ് തസ്തികയിലാണ് ഭൂരിഭാഗം ഒഴിവുകളും. സർക്കാറിന്‍റെ ഫയൽ തീർപ്പാക്കൽ യജ്ഞം നടക്കുന്ന സാഹചര്യത്തിൽ ആവശ്യത്തിന് അസിസ്റ്റന്‍റുമാരെ നിയമിക്കാൻ റാങ്ക് ലിസ്റ്റ് ഇല്ലാത്ത അവസ്ഥയാണ്. പി.എസ്.സിയുടെ മെല്ലപ്പോക്ക് ഗുണകരമായി കണ്ട് ഒാരോ താൽക്കാലിക/കരാർ നിയമനത്തിനും 50,000 രൂപ മുതൽ ഒരു ലക്ഷം വരെയാണ് രാഷ്ട്രീയ നേതൃത്വത്തിന്‍റെ അറിവോടെ സെക്രട്ടേറിയറ്റിലെ സംഘടന നേതാക്കൾ കൈമടക്കായി ആവശ്യപ്പെടുന്നതെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.

അ​സി. സെ​യി​ൽ​സ്മാ​ൻ ത​സ്തി​ക​യി​ലും ന​ട​പ​ടി ഇ​ഴ​യു​ന്നു

തി​രു​വ​ന​ന്ത​പു​രം: ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന അ​സി. സെ​യി​ൽ​സ്മാ​ൻ ത​സ്തി​ക​യി​ലും റാ​ങ്ക് ലി​സ്റ്റ്​ ന​ട​പ​ടി​ക​ൾ ഇ​ഴ​യു​ക​യാ​ണ്. 2021 ആ​ഗ​സ്റ്റി​ലാ​ണ് റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​ത്. ഡി​സം​ബ​റി​ൽ മു​ഖ്യ​പ​രീ​ക്ഷ ന​ട​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ മൂ​ല്യ​നി​ർ​ണ​യ ന​ട​പ​ടി​ക​ൾ​പോ​ലും ആ​രം​ഭി​ച്ചി​ട്ടി​ല്ല. മു​ൻ റാ​ങ്ക് ലി​സ്റ്റി​ൽ​നി​ന്ന് 14 ജി​ല്ല​ക​ളി​ലാ​യി 2898 നി​യ​മ​ന​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. 474 ഒ​ഴി​വാ​ണ് ഇ​തി​ന​കം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഒ​ഴി​വു​ക​ൾ പി.​എ​സ്.​സി​ക്കു മു​ന്നി​ലു​ള്ള​തി​നാ​ൽ എം​പ്ലോ​യ്​​മെ​ന്‍റ്​ എ​ക്സ്​​ചേ​ഞ്ചി​ൽ​നി​ന്ന്​ നി​യ​മ​ന​ങ്ങ​ൾ വേ​ണ്ടെ​ന്നാ​ണ് 2022 ഏ​പ്രി​ൽ 29ന് ​ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലെ തീ​രു​മാ​നം. പ​ക​രം പാ​ർ​ട്ടി​ക്കാ​രെ​യും ഇ​ഷ്ട​ക്കാ​രെ​യും താ​ൽ​ക്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ മാ​വേ​ലി​സ്റ്റോ​ർ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ നി​യ​മി​ക്കാ​നാ​ണ് നീ​ക്കം.

Show Full Article
TAGS:psc rank list 
News Summary - psc rank list
Next Story