Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉദ്യോഗാർഥികൾ അനിശ്ചിത...

ഉദ്യോഗാർഥികൾ അനിശ്ചിത കാല നിരാഹാരം തുടങ്ങി

text_fields
bookmark_border
ഉദ്യോഗാർഥികൾ അനിശ്ചിത കാല നിരാഹാരം തുടങ്ങി
cancel

തിരുവനന്തപുരം: കാത്തിരുന്നിട്ടും ഉത്തരവിറങ്ങിയില്ല, സെക്ര​േട്ടറിയറ്റ്​ നടയിൽ ഉദ്യോഗാർഥികൾ അനിശ്ചിത കാല നിരാഹാരം തുടങ്ങി. ശനിയാഴ്​ച നടന്ന ഉദ്യോഗസ്ഥതല ചർച്ചയുടെ അടിസ്ഥാനത്തിൽ ആവശ്യങ്ങൾ അംഗീകരിച്ച്​ ഉത്തരവിറങ്ങ​ുമെന്ന പ്രതീക്ഷയിലായിരുന്നു തിങ്കളാഴ്​ച വൈകീട്ട്​ വരെ ഉദ്യോഗാർഥികൾ. എന്നാൽ, അനുകൂല നടപടികളൊന്നും സർക്കാറിൽനിന്ന്​ ഉണ്ടാകാത്ത സാഹചര്യത്തിലാണ്​ എൽ.ജി.എസ്​ ഉദ്യോഗാർഥികൾ കടുത്ത സമരമുറയിലേക്ക്​ നീങ്ങിയത്​.

റാ​ങ്ക്​ ഹോൾഡർമാരായ മനു (ഇടുക്കി), ബിനീഷ്​ (കോഴിക്കോട്​), റാങ്ക്​ ഹോൾഡറുടെ പ്രതിനിധി റിജു എന്നിവരാണ്​ നിരാഹാരത്തിലുള്ളത്​. അനുകൂല ഉത്തരവ്​ ലഭിക്കുംവരെ സമരം തുടരാനാണ്​ തീരുമാനം.

കഴിഞ്ഞമാസം 26നാണ്​​ സമരമാരംഭിച്ചത്​. ഇത്രയും ദിവസത്തിനിടെ പലവിധ സമരമാർഗങ്ങളിലൂടെ തങ്ങളുടെ വിഷയം സർക്കാറി​െൻറ ​ശ്രദ്ധയിൽപെടുത്താൻ ശ്രമിച്ചെന്നും ഇതുവരെയും നടപടിയുണ്ടായിട്ടില്ലെന്നും സമരക്കാർ ആരോപിച്ചു.

ആവശ്യങ്ങൾ സർക്കാറിനെ അറിയിച്ച്​ ഉടൻ ​അനുകൂല തീരുമാനമുണ്ടാക്കാമെന്നായിരുന്നു ഉദ്യോഗസ്ഥ ചർച്ചയിലെ ഉറപ്പ്​. എന്നാൽ, തീരുമാനവും ഉത്തരവും അനിശ്ചിതമായി നീളുന്നതിൽ ഉദ്യോഗാർഥികൾ അസ്വസ്ഥരാണ്​. നിരാഹാരസമരത്തിന്​ പിന്തണുയർപ്പിച്ച്​ വരും ദിവസങ്ങളിൽ കൂടുതൽ പേർ സമരത്തിനെത്തുമെന്നാണ്​ വിവരം.

നിയമനം ആവശ്യപ്പെട്ട്​ സമരം ചെയ്യുന്ന ദേശീയ ഗെയിംസിലെ താരങ്ങൾ തിങ്കളാഴ്​ച ശയനപ്രദക്ഷിണം നടത്തി. െഎക്യദാർഢ്യമർ​പ്പിച്ചെത്തുന്ന യുവജന-വിദ്യാർഥി സംഘടനകൾക്ക്​ കൈയടികളോടെ അഭിവാദ്യമേകി. പ്രതിഷേധത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നിയമനം സംബന്ധിച്ച ഫയൽ ധനകാര്യ വകുപ്പിൽനിന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് സമരക്കാർ ആരോപിച്ചു. ഇടത് സർക്കാറി​െൻറ യുവജന വഞ്ചനക്കെതിരെ പി.എസ്.സി ഓഫിസ് മുതൽ സെക്രട്ടേറിയറ്റ് വരെ എ.ബി.വി.പി ലോങ്​ മാർച്ച് നടത്തി. മന്ത്രിമാരുടെ കോലം കത്തിച്ചശേഷമാണ് പ്രതിഷേധക്കാർ മടങ്ങിയത്.

കടകംപള്ളി ആക്ഷേപിച്ചെന്ന്​ ഉദ്യോഗാർഥികൾ

തി​രു​വ​ന​ന്ത​പു​രം: റാ​ങ്ക്​ ലി​സ്​​റ്റി​ലു​ള്ള​വു​ടെ നി​യ​മ​ന​കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട​​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള കൂ​ടി​ക്കാ​ഴ്​​ച​യി​ൽ മ​ന്ത്രി ത​ങ്ങ​ളെ പ​രി​ഹ​സി​ച്ച​താ​യി എ​ൽ.​ജി.​എ​സ്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ. മ​ന്ത്രി​യെ ക​ണ്ട​പ്പോ​ഴു​ണ്ടാ​യ അ​നു​ഭ​വം ഞെ​ട്ടി​ച്ച​താ​യും അ​ങ്ങേ​യ​റ്റം സ​ങ്ക​ട​പ്പെ​ടു​ത്തി​യ​താ​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ്ര​തി​ക​രി​ച്ചു. 'റാ​ങ്ക്​ ലി​സ്​​റ്റി​െൻറ കാ​ലാ​വ​ധി 10 വ​ർ​ഷം നീ​ട്ടി​യാ​ലും 568ാം റാ​ങ്കു​കാ​രി​യാ​യ സ​ഹോ​ദ​രി​ക്ക്​ ജോ​ലി കി​ട്ടി​​ല്ല​േ​ല്ലാ' എ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​മെ​ന്ന്​ ല​യ രാ​ജേ​ഷ്​ പ​റ​ഞ്ഞു. പി​ന്നെ​ന്തി​നാ​ണ്​ സ​ർ​ക്കാ​റി​നെ ക​രി​വാ​രി​ത്തേ​ക്കാ​ൻ സ​മ​രം ന​ട​ത്തു​ന്ന​തെ​ന്നും മ​ന്ത്രി ചോ​ദി​ച്ച​താ​യി അ​വ​ർ വ്യ​ക്ത​മാ​ക്കി. അതേസമയം, ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും രാ​ഷ്​​ട്രീ​യ​ക്കാ​രു​ടെ ക​രു​വാ​യ​തി​െൻറ കു​റ്റ​ബോ​ധ​ത്തി​ൽ​നി​ന്നാ​കും സ​മ​ര​ക്കാ​ര്‍ക്ക് സ​ങ്ക​ട​വും കു​റ്റ​ബോ​ധ​വു​മു​ണ്ടാ​യ​തെ​ന്നും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​​ന്ദ്ര​ൻ പ്രതികരിച്ചു.

വ​നി​താ പൊ​ലീ​സ് റാ​ങ്ക്​ പ​ട്ടി​ക​യോ​ട്​ അ​വ​ഗ​ണ​ന​യെ​ന്ന്

തി​​രു​​വ​​ന​​ന്ത​​പു​​രം: വ​​നി​​ത പൊ​​ലീ​​സ് സി​​വി​​ൽ പൊ​​ലീ​​സ് ഒാ​​ഫി​​സ​​ർ ത​​സ്തി​​ക റാ​​ങ്ക് പ​​ട്ടി​​ക നി​​ല​​വി​​ൽ വ​​ന്ന് എ​​ട്ടു​​മാ​​സം പി​​ന്നി​​ട്ടി​​ട്ടും മ​​തി​​യാ​​യ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്ക് നി​​യ​​മ​​നം ല​​ഭി​​ച്ചി​​ല്ലെ​​ന്നും ആ​​ദ്യ ബാ​​ച്ച്​ പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ച്ചി​​ല്ലെ​​ന്നും റാ​​ങ്ക് ഹോ​​ൾ​​ഡേ​​ഴ്സ് വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.

2018 ജൂ​​ലൈ​​യി​​ലാ​​ണ് പി.​​എ​​സ്.​​സി പ​​രീ​​ക്ഷ ന​​ട​​ത്തി​​യ​​ത്. 2019ൽ ​​ചു​​രു​​ക്ക​​പ്പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. 2020 ആ​​ഗ​​സ്​​​റ്റ്​ നാ​​ലി​​ന് 2100ഒാ​​ളം പേ​​രു​​ടെ റാ​​ങ്ക് പ​​ട്ടി​​ക​​യും പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പ​​ട്ടി​​ക​​യി​​ൽ​​നി​​ന്ന് ഒ​​രാ​​ൾ പോ​​ലും െട്ര​​യി​​നി​​ങ്ങി​​ന്​ ക​​യ​​റി​​യി​​ട്ടി​​ല്ല. ഇ​​തേ സ​​മ​​യം ത​​ന്നെ സി​​വി​​ൽ പൊ​​ലീ​​സ് ഒാ​​ഫി​​സ​​ർ ത​​സ്തി​​ക​​യി​​ലേ​​ക്ക് പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​വ​​ർ ട്രെ​​യി​​നി​​ങ് പൂ​​ർ​​ത്തി​​യാ​​ക്കി സ​​ർ​​വി​​സി​​ൽ ക​​യ​​റി​​യി​​ട്ട് മാ​​സ​​ങ്ങ​​ളാ​​യി.

തെ​​ര​​ഞ്ഞെ​​ടു​​പ്പും പെ​​രു​​മാ​​റ്റ​​ച്ച​​ട്ട​​വും പു​​തി​​യ സ​​ർ​​ക്കാ​​ർ വ​​രു​​ന്ന​​തി​​നു​​ള്ള സ​​മ​​യ​​വും കൂ​​ടി പി​​ന്നി​​ടുേ​​മ്പാ​​ൾ കൂ​​ടു​​ത​​ൽ പേ​​ർ​​ക്ക് നി​​യ​​മ​​നം ന​​ൽ​​കാ​​നു​​ള്ള സാ​​ധ്യ​​ത​​യാ​​ണ് ഇ​​ല്ലാ​​താ​​കു​​ന്ന​​ത്. േക​​ര​​ള പൊ​​ലീ​​സി​​ൽ വ​​നി​​താ പ്രാ​​തി​​നി​​ധ്യം ഒ​​മ്പ​​ത് ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 25 ശ​​ത​​മാ​​ന​​മാ​​ക്കു​​മെ​​ന്ന സ​​ർ​​ക്കാ​​ർ വാ​​ഗ്ദാ​​നം ന​​ട​​പ്പാ​​യി​​ല്ല. 15 ശ​​ത​​മാ​​ന​​മാ​​ക്കി ഉ​​യ​​ർ​​ത്തി​​യാ​​ൽ ത​​ന്നെ കൂ​​ടു​​ത​​ൽ പേ​​ർ​​ക്ക് നി​​യ​​മ​​നം ല​​ഭി​​ക്കു​​മെ​​ന്നും ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളാ​​യ രേ​​വ​​തി, മി​​നി​​ല, ആ​​ര്യ എ​​ന്നി​​വ​​ർ പ​​റ​​ഞ്ഞു.

തലസ്​ഥാനത്ത്​ പൊലീസും യുവമോർച്ച പ്രവർത്തകരും ഏറ്റുമുട്ടി

പിൻവാതിൽ നിയമനത്തിൽ പ്രതിഷേധിച്ച് യുവമോർച്ച നടത്തിയ സെക്ര​േട്ടറിയറ്റ് മാർച്ച്​ അക്രമാസക്തമായതിനെതുടർന്ന് പൊലീസ് ലാത്തി വീശുന്നു

തി​രു​വ​ന​ന്ത​പു​രം: ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തി​ന്​ ​െഎ​ക്യ​ദാ​ർ​ഢ്യ​വു​മാ​െ​യ​ത്തി​യ യു​വ​മോ​ർ​ച്ച മാ​ർ​ച്ച്​ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. ബാ​രി​ക്കേ​ഡ്​ ത​ക​ർ​ക്കാ​ർ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പി​ന്തി​രി​പ്പി​ക്കാ​ൻ പ​ല​വ​ട്ടം പൊ​ലീ​സ്​ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചി​ട്ടും പി​ന്മാ​റി​യി​ല്ല. ജ​ല​പീ​ര​ങ്കി​ക്ക്​ പി​ന്നാ​ലെ പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡി​ന്​ മു​ക​ളി​ൽ ക​യ​റി നി​ല​യു​റ​പ്പി​ച്ചു. തു​ട​ക്ക​ത്തി​ലേ ത​ന്നെ പൊ​ലീ​സി​നു​നേ​രെ വ​ടി​യേ​റ​ും ചെ​രു​പ്പേ​റു​മു​ണ്ടാ​യി. എ​ന്തും സം​ഭ​വി​ക്കാ​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ൾ എ​ത്തി​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​ൻ നാ​ലു​വ​ട്ടം ഗ്ര​നേ​ഡും പ്ര​യോ​ഗി​ച്ചു. വ​ടി​യേ​റ്​ കൂ​ടി രൂ​ക്ഷ​മാ​യ​തോ​ടെ ര​ണ്ട്​ ക​ണ്ണീ​ർ​വാ​ത​ക ഷെ​ല്ലും പൊ​ട്ടി​ച്ചു.

ഇ​​േ​താ​ടെ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ പ​രി​സ​രം പു​ക​യി​ൽ മൂ​ടി. പ്ര​വ​ർ​ത്ത​ക​ർ പ​ല​ഭാ​ഗ​ത്തേ​ക്ക്​ ചി​ത​റി​േ​യാ​ടി. ഏ​താ​നും മി​നി​റ്റു​ക​ളു​ടെ ശാ​ന്ത​ത​ക്ക്​ ശേ​ഷം പ്ര​വ​ർ​ത്ത​ക​ർ വീ​ണ്ടും സം​ഘ​ടി​ക്കു​ക​യും പൊ​ലീ​സി​ന്​ നേ​രെ തി​രി​യു​ക​യും ചെ​യ്​​തു. സ​മ​ര​ഗേ​റ്റി​ന്​ പു​റ​മേ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ മ​തി​ലി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സു​ര​ക്ഷ​ക്കാ​യി വി​ന്യ​സി​ച്ച പൊ​ലീ​സു​കാ​ർ​ക്ക്​ നേ​രെ ക​ല്ലേ​റു​ണ്ടാ​യി. ഇ​തോ​ടെ​യാ​ണ്​ കാ​ര്യ​ങ്ങ​ൾ ലാ​ത്തി​ച്ചാ​ർ​ജി​ലേ​ക്ക്​ വ​ഴി​മാ​റി​യ​ത്. പൊ​ലീ​സി​ന്​ നേ​രെ ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച​വ​രെ ത​ല​ങ്ങ​​ും വി​ല​ങ്ങു​മ​ടി​ച്ചു. പ​രി​ക്കേ​റ്റ്​ കി​ട​ന്ന​വ​രെ ആ​​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റാ​നെ​ത്തി​യ ആം​ബു​ല​ൻ​സ്​ ജീ​വ​ന​ക്കാ​രും സ​മ​ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ര​യാ​യി.

ഇ​തി​നി​ടെ മ​റു​ഭാ​ഗ​ത്ത്​ നി​ല​യു​റ​പ്പി​ച്ച പ്ര​വ​ർ​ത്ത​ക​ൻ വ​ലി​ച്ചെ​റി​ഞ്ഞ ക​ല്ല്​ ദേ​ഹ​ത്ത്​ കൊ​ണ്ട​ത​ി​നെ തു​ട​ർ​ന്ന്​ പൊ​ലീ​സു​കാ​ര​ൻ നി​ല​ത്തു​വീ​ണു. പി.​എ​സ്.​സി ആ​സ്​​ഥാ​ന​ത്തു​നി​ന്ന്​ പ്ര​ക​ട​ന​മാ​യെ​ത്തി​യ എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​ർ സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​ മു​ന്നി​​ൽ ​മ​​ന്ത്രി​മാ​രു​ടെ കോ​ലം ക​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSCRank Holders Strike
Next Story