Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാക്കിയിട്ട് വരുമെന്ന്...

കാക്കിയിട്ട് വരുമെന്ന് മകൻ പറഞ്ഞതായി അനുവിന്‍റെ പിതാവ്

text_fields
bookmark_border
കാക്കിയിട്ട് വരുമെന്ന് മകൻ പറഞ്ഞതായി അനുവിന്‍റെ പിതാവ്
cancel

തിരുവനന്തപുരം: സർക്കാർ ജോലി ലഭിക്കണമെന്നത് മകന്‍റെ വലിയ ആഗ്രഹമായിരുന്നുവെന്ന് ആത്മഹത്യ ചെയ്ത പി.എസ്​.സി റാങ്ക്​ ജേതാവ് അനുവിന്‍റെ പിതാവ്. മൂന്നു മാസത്തിനുള്ളിൽ കാക്കിയിട്ട് വരുമെന്ന് മകൻ പറഞ്ഞിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദായതിന്‍റെ മനപ്രയാസത്തിൽ ആഹാരം കഴിക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ജോലി ഇല്ലായ്​മ​ മാനസികപ്രയാസം സൃഷ്​ടിക്കുന്നതായി കുറിപ്പെഴുതിവെച്ച ശേഷമാണ് പി.എസ്​.സി റാങ്ക്​ ജേതാവായ​ തിരുവനന്തപുരം കാരക്കോണം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു (28) ആത്മഹത്യ ചെയ്തത്. സിവിൽ എക്സൈസ് ഓഫിസർ പരീക്ഷയില്‍ 77ാം റാങ്കുകാരനായിരുന്ന അനു എം.കോം ബിരുദധാരിയാണ്. എന്നാൽ, ഈ ലിസ്​റ്റ്​ പി.എസ്.സി റദ്ദാക്കിയതിൽ മനംനൊന്താണ്​ ആത്മഹത്യയെന്ന്​ ബന്ധുക്കൾ പറയുന്നു.

ജോലി‌ ഇല്ലാത്തത് മാനസികമായി തളര്‍ത്തിയെന്ന് അനുവിന്‍റെ ആത്മഹത്യാ കുറിപ്പിലുണ്ട്. ''കുറച്ചുദിവസമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്ത് ചെയ്യണമെന്നറിയില്ല. കുറച്ചുദിവസമായി ആലോചിക്കുന്നു. ആരുടെ മുമ്പിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യ, എല്ലാത്തിനും കാരണം, ജോലി ഇല്ലായ്മ' എന്ന്​ എഴുതിയ ആത്മഹത്യാകുറിപ്പാണ്​ കണ്ടെടുത്തത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSCkerala pscRank Holder Suicide
News Summary - PSC Rank Holder Suicide: Anu Father Replay
Next Story