ചോദ്യപേപ്പർ തട്ടിപ്പ്: അന്വേഷണം വേഗത്തിലാക്കണമെന്ന് പി.എസ്.സി
text_fieldsതിരുവനന്തപുരം: പി.എസ്.സി ചോദ്യപേപ്പർ തട്ടിപ്പിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്ക ണമെന്ന് ഇന്ന് ചേരുന്ന പി.എസ്.സി യോഗം ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെടും. കഴിഞ്ഞ ആഴ്ച പി. എസ്.സി ആസ്ഥാനത്തെത്തിയ ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിനോടും എസ്.പി ഷാനവാസിനോടും ചെയ ർമാൻ എം.കെ. സക്കീർ ഇതുസംബന്ധിച്ച് സൂചിപ്പിച്ചിരുന്നെങ്കിലും അന്വേഷണത്തിൽ കാര്യമാ യ പുരോഗതിയുണ്ടായിട്ടില്ലെന്ന് കണ്ടാണ് ഔദ്യോഗികമായിത്തന്നെ ഇക്കാര്യം ആവശ്യപ്പെ ടാൻ തീരുമാനിച്ചത്.
സിവിൽ പൊലീസ് ഓഫിസർ കെ.എ.പി നാലാം (കാസർകോട്) ബറ്റാലിയനിൽ പി. എസ്.സി നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് ഉറപ്പായതിന് പിന്നാലെയാണ് ഇതടക്കം ഏഴ് പൊലീസ് ബറ്റാലിയനുകളിലേക്കുമുള്ള റാങ്ക് പട്ടികകൾ താൽക്കാലികമായി മരവിപ്പിക്കാൻ തീരുമാനിച്ചത്. അഡ്വൈസ് മെമ്മോ വിതരണം ചെയ്യാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയായിരുന്നു നടപടി. സംശയത്തിെൻറ നിഴലിലുള്ള റാങ്ക് പട്ടിക മാത്രം മരവിപ്പിക്കുന്നതിന് പകരം മറ്റ് ആറ് റാങ്ക് പട്ടികകളും മരവിപ്പിക്കുന്നതിനെതിരെ പി.എസ്.സി അംഗങ്ങൾക്കിടയിൽ അന്നുതന്നെ ഭിന്നാഭിപ്രായം ഉയർന്നിരുന്നു. എന്നാൽ, പി.എസ്.സിയുടെ സുതാര്യത ഉദ്യോഗാർഥികളെ ബോധ്യപ്പെടുത്തുന്നതിനും പിന്നീട് മറ്റൊരു ആരോപണം ഉയരാതിരിക്കാനും എല്ലാ ബറ്റാലിയനുകളുടെയും റാങ്ക് പട്ടിക അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന ചെയർമാെൻറ ആവശ്യത്തിന് യോഗം അംഗീകാരം നൽകുകയായിരുന്നു. ഈ തീരുമാനമാണ് ഇപ്പോൾ പി.എസ്.സിക്ക് തലവേദനയാകുന്നത്.
പി.എസ്.സിയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉദ്യോഗാർഥികളിൽനിന്ന് ഉയരുന്നത്. യൂനിവേഴ്സിറ്റി കോളജിലെ കുത്തുകേസിൽ പിടിയിലായ ശിവരഞ്ജിത്തിനെയും നസീമിനെയുമല്ലാതെ പരീക്ഷയിൽ രണ്ടാം റാങ്കുകാരനായ പി.പി. പ്രണവിനെയോ ഇവർക്ക് ചോദ്യങ്ങൾ എസ്.എം.എസായി അയച്ചെന്ന് സംശയിക്കുന്ന സഫീർ, വി.എം. ഗോകുൽ എന്നിവരെയോ പിടികൂടാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല.
സി.പി.എം ഉന്നത നേതാവിെൻറ അടുത്ത ബന്ധുവായ പ്രണവിനെയും ഇയാളുടെ സുഹൃത്തുകളായ ഗോകുലിനെയും സഫീറിനെയും പാർട്ടിക്കാരും യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളും ചേർന്ന് സംരക്ഷിക്കുന്നുവെന്നാണ് ഇൻറലിജൻസ് റിപ്പോർട്ട്.
ഇവരെ പിടികൂടാതെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന നിലപാടിൽ ക്രൈംബ്രാഞ്ചും ഉറച്ചുനിൽക്കുന്നതോടെ നിയമനനടപടികൾ ആരംഭിക്കാനാകാതെ കുഴങ്ങുകയാണ് പി.എസ്.സി.
ഒഴിവുകൾ 6000, പട്ടികയിൽ 10,940 പേർ
ഏഴ് പൊലീസ് ബറ്റാലിയനുകളിലുമായി 6000ത്തോളം ഒഴിവുകളാണ് ഉള്ളത്. അടിയന്തരമായി നിയമനം നടത്തേണ്ട 2,778 ഒഴിവുകളുണ്ട്. സേനയിലെ ആൾക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് പി.എസ്.സിക്ക് കത്ത് നൽകിയിട്ട് നാളുകളേറെയായി. ഒഴിവുകൾ കൂടുതലുള്ളതിനാൽ നിയമനം വേഗത്തിലാക്കാൻ യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രക്രിയ പി.എസ്.സി പൂർത്തിയാക്കിയത്. 10,940 ഉദ്യോഗാർഥികളാണ് റാങ്ക് പട്ടികയിലുള്ളത്. ഇവരിൽ ഭൂരിപക്ഷത്തിനും നിയമനശിപാർശ ലഭിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. 2017 ഡിസംബറിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചപ്പോൾ 375 ഒഴിവുകളാണ് ഉണ്ടായിരുന്നത്. അതാണിപ്പോൾ 6000 ആയി ഉയർന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം നീണ്ടുപോയാൽ നിയമന നടപടികളും വൈകും. ഒഴിവുകൾ ഇനിയും വർധിക്കും. ഇത് പൊലീസ് സേനയുടെ കാര്യക്ഷമമായ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഭയം ആഭ്യന്തരവകുപ്പിനുണ്ട്.
റാങ്ക് പട്ടികകൾ റദ്ദാക്കിയേക്കില്ല
ചോദ്യപേപ്പർ തട്ടിപ്പ് കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചെങ്കിലും കെ.എ.പി നാലാം ബറ്റാലിയനടക്കം മറ്റ് ഏഴ് റാങ്ക് പട്ടികകളും പി.എസ്.സി റദ്ദാക്കിയേക്കില്ല. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തും രണ്ടം റാങ്കുകാരനുമായ പ്രണവും ഒഴികെ മറ്റാർക്കും ചോദ്യപേപ്പർ ചോർന്ന് കിട്ടിയില്ലെന്ന പി.എസ്.സി ആഭ്യന്തര വിജിലൻസിെൻറ പ്രാഥമിക കണ്ടെത്തലിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. കെ.എ.പി നാലാം ബറ്റാലിയനിലെ റാങ്ക് പട്ടികയിൽ ഇരുവർക്കും ശേഷം ഇടംപിടിച്ചവരൊക്കെ കൃത്യമായി പഠിച്ചെഴുതിയവരാണെന്നാണ് വിജിലൻസിെൻറ കണ്ടെത്തൽ. ഇവരുടെതടക്കം പട്ടികയിലെ ആദ്യ 100 പേരുടെയും ഫോൺ വിവരങ്ങളും സാമൂഹിക പശ്ചാത്തലവും പരിശോധിച്ച ശേഷമാണ് ഇൗ നിഗമനത്തിൽ അന്വേഷണസംഘം എത്തിയത്. നിലവിൽ മറ്റ് റാങ്കുപട്ടികകളിലും സമാനമായ നിരീക്ഷമാണ് വിജിലൻസിനുള്ളത്. ആറരലക്ഷം ഉദ്യോഗാർഥികൾ എഴുതിയ പരീക്ഷ വീണ്ടും നടത്തിയാൽ കോടികളുടെ നഷ്ടമാണ് പി.എസ്.സിക്കുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
