പി.എസ്.സി ചോദ്യക്കടലാസ് മാറി; ജീവനക്കാരിക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: പി.എസ്.സി ചോദ്യക്കടലാസ് മാറി പൊട്ടിച്ച സംഭവത്തിൽ ജീവനക്കാരിക്ക് സസ്പെൻഷൻ. പത്തനംതിട്ട പി.എസ്.സി ഒാഫിസിലെ സെക്ഷൻ ഒാഫിസർ റീനെക്കതിരെയാണ് നടപടി. സംഭവത്തിൽ വകുപ്പുതല അന്വേഷണവും നടത്താൻ പി.എസ്.സി തീരുമാനിച്ചു.
ഹൈസ്കൂൾ അധ്യാപക തസ്തികക്കുള്ള പരീക്ഷക്ക് പ്ലംബർ തസ്തികയുടെ ചോദ്യേപപ്പറാണ് നൽകിയത്. പത്തനംതിട്ട ജില്ലയിലെ കേന്ദ്രത്തിൽ ബുധനാഴ്ച നടന്ന പരീക്ഷക്കാണ് അബദ്ധം സംഭവിച്ചത്. ടൂറിസം ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിൽ പ്ലംബർ തസ്തികയിലേക്ക് ജനുവരി അഞ്ചിന് രാവിലെ 7.30 മുതൽ 9.15 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഒ.എം.ആർ പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്. ഇതോടെ, പ്ലംബർ പരീക്ഷ പി.എസ്.സി മാറ്റിവെച്ചു. പുതിയ തീയതി നിശ്ചയിച്ചിട്ടില്ല. വകുപ്പുതല അന്വേഷണ റിപ്പോർട്ടിനുശേഷം മറ്റ് നടപടികൾ ഉണ്ടാവുമെന്ന് പി.എസ്.സി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
