Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എസ്‌.സി ക്രമക്കേട്: സമ്മർദവുമായി പി.ടി. ഉഷയും സദാനന്ദനും രാജീവ് ചന്ദ്രശേഖറിനൊപ്പം രാഷ്ട്രപതിയെ കണ്ടു

text_fields
bookmark_border
PSC irregularities: P.T. Usha
cancel
camera_alt

കേരള പി.എസ്‌.സിയിലെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും ഇടപെടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, രാജ്യസഭാംഗങ്ങളായ സി. സദാനന്ദന്‍ മാസ്റ്റര്‍, പി.ടി.ഉഷ എന്നിവർ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണാനെത്തിയപ്പോൾ

ന്യൂഡല്‍ഹി: കേരള പി.എസ്‌.സിയിലെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും ഇടപെടണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള ബി.ജെ.പി പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ടു. കേരള പി.എസ്‌.സി ചെയര്‍മാനേയും അംഗങ്ങളെയും പദവിയില്‍ നിന്ന് നീക്കം ചെയ്യാൻ ഗവര്‍ണര്‍ സമര്‍പ്പിച്ച ശിപാര്‍ശ സുപ്രീംകോടതിക്ക് റഫര്‍ ചെയ്യണമെന്ന് രാഷ്ട്രപതിക്ക് സമർപ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

മുന്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിന് പിന്നാലെ ഇപ്പോഴത്തെ ഗവര്‍ണര്‍ ഒ.പി.മാഥൂറും പിഎസ്‌സിക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കിയതിന് പിന്നാ​ലെയാണ് സമ്മർദവുമായി കേരള ബി.ജെ.പി നേതാക്കൾ ഡൽഹിയിലെത്തിയത്. ഗവര്‍ണറുടെ ശിപാര്‍ശ രാഷ്ട്രപതി സുപ്രീംകോടതിക്ക് റഫര്‍ ചെയ്താല്‍ സുപ്രീംകോടതി മേല്‍നോട്ടത്തിലാകും അന്വേഷണം.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, രാജ്യസഭാംഗങ്ങളായ സി. സദാനന്ദന്‍ മാസ്റ്റര്‍, പി.ടി.ഉഷ എന്നിവരടങ്ങുന്ന സംഘമാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.

കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുൽ സലാം, കേരള പി.എസ്‌.സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, മുന്‍ ഡി.ജി.പി ജേക്കബ് തോമസ്, സംസ്ഥാന വനിതാകമീഷന്‍ മുന്‍ അംഗം ഡോ. പ്രമീളാ ദേവി, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി. മനു പ്രസാദ് എന്നിവരടങ്ങുന്ന പ്രതിനിധി സംഘം, വിഷയം നേരിട്ട് ബോധ്യപ്പെടുത്തുന്നതിനും അഴിമതിയുടെ രേഖകള്‍ രാഷ്ട്രപതിയുടെ പരിഗണനക്കായി സമര്‍പ്പിക്കുന്നതിനും സമയവും ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PSC irregularities: P.T. Usha and Sadanandan meet President with Rajeev Chandrasekhar to exert pressure
Next Story