Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രേഖകൾ എവിടെ? പരീക്ഷാ ക്രമക്കേടിൽ പി.എസ്.സിക്ക് ‘അന്ത്യശാസനം’

text_fields
bookmark_border
ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്ന്​ മുന്നറിയിപ്പ്
https://www.madhyamam.com/tags/psc
cancel

തി​രു​വ​ന​ന്ത​പു​രം: ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ത്ത​തി​ൽ കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മീ​ഷ​ന് (പി.​എ​സ്.​സി) വി​വ​രാ​വ​കാ​ശ ക​മീ​ഷ​ന്‍റെ രൂ​ക്ഷ​വി​മ​ർ​ശ​നം. ഉ​ദ്യോ​ഗാ​ർ​ഥി​ക്ക് ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പ​ക​ർ​പ്പും അ​ഭി​മു​ഖ​ത്തി​ന്‍റെ മാ​ർ​ക്ക് വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​ത്ത​ത് തീ​ർ​ത്തും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​ണെ​ന്ന് ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നു​ള്ള മു​ൻ ഉ​ത്ത​ര​വ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​നഃ​പൂ​ർ​വ്വം അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നും, ഇ​ത് വി​വ​രാ​വ​കാ​ശ നി​യ​മ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ക​മീ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. പി.​എ​സ്.​സി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി പി.​എ​സ്.​സി​ക്ക്​ ക​മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ക്കു​ക​യും ചെ​യ്തു.

വീ​ഴ്ച ഗൗ​ര​വ​മാ​യി കാ​ണു​ന്ന​താ​യും എ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ന് ഒ​ര​വ​സ​രം കൂ​ടി ന​ൽ​കു​ക​യാ​ണെ​ന്നും ക​മീ​ഷ​ൻ നോ​ട്ടീ​സി​ൽ വ്യ​ക്​​ത​മാ​ക്കി. ആ​ഗ​സ്റ്റ് പ​ത്തി​ന​കം ആ​വ​ശ്യ​പ്പെ​ട്ട മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും കൈ​മാ​റി ക​മീ​ഷ​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് പി.​എ​സ്‌.​സി​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന ക​ർ​ശ​ന നി​ർ​ദ്ദേ​ശം.

പി.​എ​സ്.​സി പ​രീ​ക്ഷ​യെ​ഴു​തി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക്കാ​ണ് ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പ​ക​ർ​പ്പും അ​ഭി​മു​ഖ​ത്തി​ന്‍റെ മാ​ർ​ക്ക് വി​വ​ര​ങ്ങ​ളും കൈ​മാ​റേ​ണ്ട​ത്. നേ​ര​ത്തെ പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ൽ വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞ പ​രാ​തി​ക്കാ​ര​ന്​ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ഇ​ത്​ ന​ൽ​കാ​നാ​കി​ല്ലെ​ന്നാ​ണ്​ പി.​എ​സ്.​സി വ്യ​ക്​​ത​മാ​ക്കി​യ​ത്. പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ മു​ഴു​വ​ൻ കൈ​മാ​റ​ണ​മെ​ന്ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് പി.​എ​സ്.​സി ത​ള്ളി​യി​രു​ന്നു.

ഒ​രു റാ​ങ്ക് പ​ട്ടി​ക കൂ​ടി പു​റ​ത്ത് വ​രാ​നി​രി​ക്കേ ഈ ​ഘ​ട്ട​ത്തി​ൽ കൈ​മാ​റാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു വി​വ​രാ​വ​കാ​ശ പ്ര​കാ​രം അ​പേ​ക്ഷി​ച്ച ഉ​ദ്യോ​ഗാ​ഥി​ക്ക് ന​ല്‍കി​യ മ​റു​പ​ടി. മാ​ത്ര​മ​ല്ല, വി​വ​ര​വ​കാ​ശ ക​മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രെ ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ല്‍കു​മെ​ന്നും പി.​എ​സ്.​സി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പി.​എ​സ്.​സി​യു​ടെ ഈ ​ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്ത്​ പ​രാ​തി​ക്കാ​ര​ൻ വീ​ണ്ടും ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ന്‍റെ തു​ട​ർ​ന​ട​പ​ടി. മറുപടി നൽകാത്ത പി.എസ്.സി ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു പരാതി. വിവരാവകാശ കമീഷൻ ഉത്തരവ് നടപ്പാക്കാതെ പി.എസ്.സി ഒളിച്ചുകളിക്കുന്നെന്ന് ഉദ്യോഗാർഥിയുടെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ആസൂത്രണ ബോര്‍ഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ക്രൈംബ്രാഞ്ചിന് പി.എസ്.സി കൈമാറിയിരുന്നു. ചോദ്യ പേപ്പർ, ഉത്തര സൂചിക, അഭിമുഖത്തിന് ക്ഷണിച്ച ഉദ്യോഗാർഥികളുടെ വിവരങ്ങള്‍, മാര്‍ക്ക് ഷീറ്റ് അടക്കമുള്ള രേഖകളാണ് ക്രൈംബ്രാഞ്ചിന്‍റെ ആവശ്യപ്രകാരം കൈമാറിയത്. നിയമന പ്രകിയ പൂര്‍ത്തിയാകാത്തതിനാല്‍ വിവരവകാശ നിയമ പ്രകാരം ഇവ കൈമാറില്ലെന്നായിരുന്നു ഉദ്യോഗാർഥികളെ ​പി.എസ്.സി അറിയിച്ചിരുന്നത്​. അതാണ്​ ഇപ്പോൾ വിവരാവകാശ കമീഷൻ വീണ്ടും ചോദ്യം ചെയ്യുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - രേഖകൾ സമർപ്പിക്കാൻ പി.എസ്.സിക്ക് ‘അന്ത്യശാസനം
Next Story