Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാറ്റിവെച്ച പി.എസ്.സി പരീക്ഷ ഒക്ടോബർ 28ന്.
text_fieldsbookmark_border
തിരുവനന്തപുരം: ഒക്ടോബർ 21ന് നടത്താൻ നിശ്ചയിച്ചിരുന്ന അസി. എഞ്ചിനിയർ (സിവിൽ) പരീക്ഷകൾ ഒക്ടോ: 28 ന് വ്യാഴാഴ്ച നടത്തുമെന്ന് പി.എസ്.സി അറിയിച്ചു. കാലവർഷ കെടുതിയെ തുടർന്നായിരുന്നു ഈ പരീക്ഷ മാറ്റിയത്. ഉദ്യോഗാർത്ഥികൾ നിലവിൽ ലഭിച്ച അഡ്മിഷൻ ടിക്കറ്റ് ഉപയോഗിച്ച് തന്നെ പരീക്ഷയ്ക്ക് ഹാജരാകാം.
ഒക്ടോബർ 23ന് നടക്കേണ്ടുന്ന ബിരുദതലം പ്രാഥമിക പരീക്ഷ മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തീയതി ഉടൻ അറിയിക്കുന്നതാണ്. ഒക്ടോബർ 30ന്റെ ബിരുദതല പ്രാഥമിക പരീക്ഷയ്ക്ക് മാറ്റമില്ല.
Next Story

