പി.എസ്.സി പരീക്ഷ മലയാളത്തിൽ: ഘട്ടം ഘട്ടമായെന്ന് പി.എസ്.സി
text_fieldsതിരുവനന്തപുരം: പി.എസ്.സി പരീക്ഷ എഴുതുന്നവര്‍ക്ക് മലയാളത്തിലും ചോദ്യക്കടലാസ് ലഭ ്യമാക്കണമെന്ന ആവശ്യം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തിങ്കളാഴ്ച പി.എസ്.സ ിയുമായി ചർച്ച നടത്തും. തിങ്കളാഴ്ച രാവിലെ 9.30ന് മുഖ്യമന്ത്രിയുടെ ഓഫിസിലാണ് ചെയർമാൻ എം.കെ. സക്കീറുമായി കൂട്ടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
മുൻ നിലപാടിൽനിന്ന് കാര്യമായ മാറ്റം പി.എസ്.സിയുടെ ഭാഗത്തുനിന്നുണ്ടാകാനിടയില്ല. ഘട്ടം ഘട്ടമായി അല്ലാതെ പരീക്ഷകൾ ഒറ്റയടിക്ക് മലയാളത്തിൽ ആക്കാൻ കഴിയില്ലെന്ന നിലപാടാകും പി.എസ്.സി അറിയിക്കുക. സാങ്കേതിക, പ്രായോഗിക ബുദ്ധിമുട്ടുകളും ചെയർമാൻ മുഖ്യമന്ത്രിയെ ധരിപ്പിക്കും.
മലയാളത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് നാളിതുവരെ പി.എസ്.സി സ്വീകരിച്ചിട്ടുള്ളതെന്നാണ് പി.എസ്.സിയുടെ പക്ഷം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
