Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എസ്.സി പരീക്ഷ...

പി.എസ്.സി പരീക്ഷ മലയാളത്തിലാക്കാൻ സമരം; മലയാള ​െഎക്യവേദി നേതാവിനെ അറസ്​റ്റ്​ ചെയ്ത് നീക്കി

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: കെ.​എ.​എ​സ് ഉ​ൾ​പ്പെ​ടെ പ​രീ​ക്ഷ​ക​ൾ മ​ല​യാ​ള​ത്തി​ലും കൂ​ടി ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ ​പ്പെ​ട്ട് പി.​എ​സ്.​സി ഒാ​ഫി​സി​ന്​ മു​ന്നി​ൽ സം​യു​ക്ത സ​മ​ര​സ​മി​തി ന​ട​ത്തു​ന്ന സ​മ​ര​ത്തി​​ൽ നി​രാ​ഹാ ​ര​മ​നു​ഷ്​​ഠി​ക്കു​ന്ന മ​ല​യാ​ള ഐ​ക്യ​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​പി. പ്രി​യേ​ഷി​നെ പൊ​ലീ​സ് അ​റ​ സ്​​റ്റു ചെ​യ്ത് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ മാ​റ്റി.

നി​രാ​ഹാ​ര​മ​നു​ഷ്ഠി​ച്ചു​വ​ന്ന എ​സ്.​ആ​ർ. ശ്രേ ​യ​യെ​യും ക​ഴി​ഞ്ഞ​ദി​വ​സം ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റ ി​യി​രു​ന്നു. കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി പി. ​സു​ഭാ​ഷ് കു​മാ​ർ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു.

സം​യു​ക്ത സ​മ​ര​സ​മി​തി ജോ.​ക​ൺ​വീ​ന​ർ ആ​ർ. അ​ജ​യ​ൻ, കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത് ജോ.​സെ​ക്ര​ട്ട​റി ബി. ​ര​മേ​ഷ്, ആ​ർ. ന​ന്ദ​കു​മാ​ർ, കെ.​എം. ഭ​ര​ത​ൻ, സു​ബൈ​ർ അ​രി​ക്കു​ളം, മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക സം​ഘ​ട​ന സെ​ക്ര​ട്ട​റി​യാ​യ കെ.​വി. ശ​ശി, മ​ല​യാ​ള​ത്തി​​െൻറ ശ്രേ​ഷ്ഠ ഭാ​ഷാ​പ​ദ​വി​ക്കാ​യു​ള്ള വി​ദ​ഗ്ധ​സ​മി​തി അം​ഗ​മാ​യി​രു​ന്ന പ്ര​ഫ.​എം. ശ്രീ​നാ​ഥ​ൻ, ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ, എം.​ആ​ർ. ത​മ്പാ​ൻ, ആ​ല​പ്പാ​ട് ക​രി​മ​ണ​ൽ ഖ​ന​ന​വി​രു​ദ്ധ ജ​ന​കീ​യ​സ​മി​തി ക​ൺ​വീ​ന​ർ കാ​ർ​ത്തി​ക് ശ​ശി, മ​ല​യാ​ളം പ​ള്ളി​ക്കൂ​ടം ഡ​യ​റ​ക്ട​ർ വ​ട്ട​പ്പ​റ​മ്പി​ൽ പീ​താം​ബ​ര​ൻ, പു.​ക.​സ മ​ല​പ്പു​റം ജി​ല്ല ജോ. ​സെ​ക്ര​ട്ട​റി രാ​ജേ​ഷ് പു​തു​ക്കാ​ട്, ക​വി സ​ലിം അ​ഞ്ച​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ തി​രു​വോ​ണ നാ​ളി​ൽ ഉ​പ​വ​സി​ക്കും
തി​രു​വോ​ണ നാ​ളി​ൽ സ​മ​ര​ക്കാ​രോ​ടൊ​പ്പം നൂ​റു​ക​ണ​ക്കി​ന് സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ ഉ​പ​വ​സി​ക്കും. എ​ല്ലാ ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ലും തി​രു​വോ​ണ​ത്തി​ന് ഉ​പ​വാ​സ​സ​മ​രം ന​ട​ത്താ​ൻ സം​യു​ക്ത സ​മ​ര​സ​മി​തി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നൊ​പ്പം വി. ​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ, എം.​ആ​ർ. ത​മ്പാ​ൻ തു​ട​ങ്ങി​യ​വ​രും പി.​എ​സ്.​സി​ക്ക് മു​മ്പി​ൽ തി​രു​വോ​ണ നാ​ളി​ൽ ഉ​പ​വാ​സ​മി​രി​ക്കും. സു​ഗ​ത​കു​മാ​രി, എം.​കെ. സാ​നു, ഷാ​ജി എ​ൻ. ക​രു​ൺ, സി. ​രാ​ധാ​കൃ​ഷ്ണ​ൻ, ബി. ​രാ​ജീ​വ​ൻ, ജോ​ർ​ജ് ഇ​രു​മ്പ​യം, വി.​ആ​ർ. പ്ര​ബോ​ധ​ച​ന്ദ്ര​ൻ നാ​യ​ർ, ബി. ​രാ​ജ​കൃ​ഷ്ണ​ൻ, പെ​രു​മ്പ​ട​വം ശ്രീ​ധ​ര​ൻ, ഡോ. ​പി. വേ​ണു​ഗോ​പാ​ല​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ വീ​ട്ടി​ൽ ഉ​പ​വ​സി​ക്കും.
ക​വി റ​ഫീ​ക്ക് അ​ഹ​മ്മ​ദ്, പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ, പി. ​രാ​മ​ൻ, ഡി. ​യേ​ശു​ദാ​സ്, വി​നോ​ദ് വൈ​ശാ​ഖി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​വി​ക​ൾ ഉ​ത്രാ​ടം, തി​രു​വോ​ണം ദി​ന​ങ്ങ​ളി​ൽ സ​മ​ര​ത്തോ​ടൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscmalayalam newsm Kerala News
News Summary - PSC Exam in Malayalam-Kerala News
Next Story