പി.എസ്.സി പരീക്ഷ: കെ.എസ്.ആർ.ടി.സിക്ക് 79.09 ലക്ഷം രൂപയുടെ അധിക കലക്ഷൻ
text_fieldsതിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ദിവസമായ ശനിയാഴ്ച കെ.എസ്.ആർ.ടി.സിയുടെ കലക്ഷനിൽ 79.09 ലക്ഷം രൂപയുടെ വർധന. ജനുറം ബസുകളുടെ 46 ലക്ഷം ഉൾപ്പെടെ 5.74 കോടി രൂപയാണ് ശനിയാഴ്ച ആകെ കലക്ഷനായി ലഭിച്ചത്. തൊട്ടുമുമ്പുള്ള ശനിയാഴ്ച 4.95 കോടിയായിരുന്നു കലക്ഷൻ. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത് തിരുവനന്തപുരം സോണാണ്. 1.45 കോടി രൂപയാണ് കലക്ഷൻ.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട സോൺ രണ്ടിൽ 1.30 കോടിയും എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെട്ട സോൺ മൂന്നിൽ 1.16 കോടിയും മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകൾ ഉൾെപ്പട്ട സോൺ നാലിൽ 84.48 ലക്ഷം രൂപയും കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകൾ ഉൾപ്പെട്ട സോൺ അഞ്ചിൽ 97.31 ലക്ഷം രൂപയുമാണ് കലക്ഷനായി ലഭിച്ചത്.
അഞ്ച് സോണുകളിലുമായി 4760 കെ.എസ്.ആർ.ടി.സി ബസുകളും 367 കെ.യു.ആർ.ടി.സി ബസുകളുമാണ് ശനിയാഴ്ച ഒാപറേറ്റ് ചെയ്തത്. തൊട്ടുമുമ്പുള്ള ശനിയാഴ്ചയെ അപേക്ഷിച്ച് 303 ബസുകളാണ് കഴിഞ്ഞദിവസം അധികമായി ഒാടിച്ചത്. 16,32,751 കിലോമീറ്ററാണ് ശനിയാഴ്ച കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയത്. തൊട്ടുമുമ്പുള്ള ആഴ്ചയെ അപേക്ഷിച്ച് 1,17,792 കിലോമീറ്റർ.
