പ്രളയക്കെടുതി: മാറ്റിവെച്ച പരീക്ഷകളും അഭിമുഖങ്ങളും ഉടനെന്ന് പി.എസ്.സി
text_fieldsതിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ഓൺലൈൻ, ഒ.എം.ആർ പരീക്ഷകൾ സെപ്റ്റംബർ പകുതിയോടെ പൂർത്തിയാക്കാനുള്ള തയാറെടുപ്പിൽ പി.എസ്.സി. ആസ്ഥാന/മേഖല/ജില്ല ഓഫിസുകളിൽ നടത്താനിരുന്ന എല്ലാ വെരിഫിക്കേഷനുകളും അഭിമുഖങ്ങളും മാറ്റിവെച്ച ഡിപ്പാർട്ട്മെൻറ് പരീക്ഷകളും സെപ്റ്റംബർ 21നുള്ളിൽ പൂർത്തീകരിക്കാനാണ് പി.എസ്.സി പദ്ധതിയിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച റീഷെഡ്യൂൾ അന്തിമഘട്ടത്തിലാണെന്നും വരുംദിവസങ്ങളിൽ തന്നെ പരീക്ഷ സംബന്ധിച്ച വിവരങ്ങൾ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലൂടെയും എസ്.എം.എസ് മുഖേനയും പത്ര-ദൃശ്യമാധ്യമങ്ങൾ വഴിയും അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതിതീവ്രമായ മഴയെ തുടർന്ന് പ്രമുഖ പരീക്ഷകളൊന്നും തന്നെ പി.എസ്.സി മാറ്റിയിരുന്നില്ല. 18ന് നടത്താനിരുന്ന ഇൻസ്ട്രകർ ഇൻ വിവീങ്, ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള ഡിറ്റേഷൻ ടെസ്റ്റുകളാണ് മാറ്റിവെച്ചിട്ടുള്ളതിൽ ചിലത്. ഇതിന് പുറമെ നിരവധി അഭിമുഖങ്ങളും വകുപ്പ് തല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. വകുപ്പ് തല പരീക്ഷകൾ സെപ്റ്റംബർ 16,18, 21 തീയതികളിലായി നടത്താണ് തത്വത്തിൽ ധാരണയായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
