Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എസ്​.സി...

പി.എസ്​.സി കോൺസ്​റ്റബിൾ ലിസ്​റ്റ്​: തട്ടിപ്പ്​ നടത്തിയത്​ മൂന്നുപേർ മാത്രമെന്ന്​ ​ൈ​ക്രംബ്രാഞ്ച്​

text_fields
bookmark_border
പി.എസ്​.സി കോൺസ്​റ്റബിൾ ലിസ്​റ്റ്​: തട്ടിപ്പ്​ നടത്തിയത്​ മൂന്നുപേർ മാത്രമെന്ന്​ ​ൈ​ക്രംബ്രാഞ്ച്​
cancel

തിരുവനന്തപുരം: വിവാദമായ പൊലീസ്​ കോൺസ്​റ്റബിൾ പരീക്ഷയിലെ റാങ്ക്​ലിസ്​റ്റിൽനിന്ന്​, തട്ടിപ്പ്​ കേസിൽ പ്രത ിയായ മൂന്നുപേരെ ഒഴിവാക്കി നിയമനം നടത്തുന്നതിൽ എതിര്‍പ്പില്ലെന്ന്​ ക്രൈംബ്രാഞ്ച്. ൈക്രംബ്രാഞ്ച് എ.ഡി.ജി.പി ടോ മിന്‍ ജെ. തച്ചങ്കരി പി.എസ്‌.സി സെക്രട്ടറിക്ക് നൽകിയ കത്തിലാണ്​ ഇക്കാര്യം അറിയിച്ചത്​. പരീക്ഷതട്ടിപ്പ്​ കേസിലെ ആദ്യ മൂന്ന്​ പ്രതികളായ ശിവരഞ്ജിത്ത്, പ്രണവ്​, നസീം എന്നിവരെ ഒഴിവാക്കി റാങ്ക്​ ലിസ്​റ്റിൽ ഉൾപ്പെട്ട മറ്റ്​ ഉദ്യോഗാര്‍ഥികളെ കര്‍ശനമായ പൊലീസ് പരിശോധനക്ക്​ ശേഷം നിയമിക്കാമെന്നും നിർ​േദശിച്ചു. പരീക്ഷയുടെ ചോദ്യപേപ്പർ ​േചാർന്നിട്ടില്ലെന്ന്​ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച്​ എസ്​.പി തയാറാക്കിയ റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

പി.എസ്​.സി നടത്തിയ കോൺസ്​റ്റബിൾ പരീക്ഷയുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന കാര്യങ്ങളൊന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന്​ റിപ്പോർട്ട്​ വിശദീകരിക്കുന്നു. പരീക്ഷതട്ടിപ്പ്​ കേസി​​െൻറ അന്വേഷണം വേഗത്തിലും കാര്യക്ഷമമായുമാണ്​ നടക്കുന്നത്​. കേസുമായി ബന്ധപ്പെട്ട സൈബര്‍തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ​േഫാറന്‍സിക് പരിശോധനാറിപ്പോര്‍ട്ടാണ് ഇനി കിട്ടാനുള്ളത്. കൂട്ടകോപ്പിയടിയോ വലിയ രീതിയിലുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ചയോ ഇൗ സംഭവത്തിന്​ പിന്നിലുണ്ടായിട്ടില്ല. കേസുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായ ആറ്​ പ്രതികളായ നസീം, ശിവരഞ്ജിത്ത്, പ്രണവ്, ഗോകുല്‍, സഫീര്‍, പ്രവീണ്‍ എന്നിവര്‍ ഗൂഢാലോചന നടത്തി ചോദ്യപേപ്പര്‍ ചോര്‍ത്തുകയായിരുന്നു.

പരീക്ഷയില്‍ ഒന്നാംറാങ്കുകാരനായ ശിവരഞ്ജിത്തിനും രണ്ടാംറാങ്കുകാരനായ പ്രണവിനും 28ാം റാങ്കുകാരനായ നസീമിനും വേണ്ടി ചോദ്യപേപ്പര്‍ ചോര്‍ത്തിയത് സുഹൃത്തായ പ്രവീണാണ്​ എന്നാണ് ക്രൈംബ്രാഞ്ചി​​െൻറ നിഗമനം. ഗോകുലും സഫീറും ഉത്തരങ്ങൾ ലഭ്യമാക്കി. റാങ്ക്​ലിസ്​റ്റിൽ ഉൾപ്പെട്ട മറ്റുള്ളവരെ നിയമിക്കാമെന്നാണ്​ ക്രൈംബ്രാഞ്ച്​ പി.എസ്​.സിയെ അറിയിച്ചിട്ടുള്ളത്​. കഴിഞ്ഞവർഷം ജൂലൈയിൽ നടത്തിയ പരീക്ഷയിലാണ്​ ​്തട്ടിപ്പ്​ കണ്ടെത്തിയത്​. ഇൗ റാങ്ക്​ ലിസ്​റ്റിൽ നിന്ന്​ നിയമനം നടക്കുമോയെന്ന ആശങ്കയിലായിരുന്നു ഉദ്യോഗാർഥികൾ. ഇൗ സാഹചര്യത്തിൽ​ എത്രയ​ും പെ​െട്ടന്ന്​ അന്വേഷണം പൂർത്തിയാക്കണമെന്ന്​ പി.എസ്​.സി രേഖാമൂലംതന്നെ ക്രൈംബ്രാഞ്ചിനോട്​ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ്​ അ​േന്വഷണം പൂർത്തിയാക്കും മുമ്പ്​ തന്നെ നിയമനനടപടികളുമായി മുന്നോട്ടുപോകാമെന്ന്​ പി.എസ്.സിയെ ക്രൈംബ്രാഞ്ച്​ രേഖാമൂലം അറിയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc exam fraud
News Summary - psc exam fraud
Next Story