Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നുവർഷത്തെ മുഴുവൻ...

മൂന്നുവർഷത്തെ മുഴുവൻ പി.എസ്​.സി റാങ്ക്​ലിസ്​റ്റുകളും നിയമനങ്ങളും ക്രൈംബ്രാഞ്ച്​ പരിശോധിക്കും

text_fields
bookmark_border
മൂന്നുവർഷത്തെ മുഴുവൻ പി.എസ്​.സി റാങ്ക്​ലിസ്​റ്റുകളും നിയമനങ്ങളും ക്രൈംബ്രാഞ്ച്​ പരിശോധിക്കും
cancel

തിരുവനന്തപുരം: പി.എസ്‍.സി കഴിഞ്ഞ മൂന്നുവർഷം നടത്തിയ പരീക്ഷകളുടെ മുഴുവൻ റാങ്ക്​ ലിസ്​റ്റുകളും നിയമനങ്ങളും ക്രൈംബ്രാഞ്ച്​ പരിശോധിക്കുന്നു. ഇവയുടെ പൂർണ വിവരങ്ങൾ വേണമെന്ന് ക്രൈംബ്രാഞ്ച് പി.എസ്​.സിയോട്​ ആവശ്യപ്പെട്ടു​. കോൺസ്​റ്റബിൾ പരീക്ഷയിലേതുപോലെ മറ്റ് പരീക്ഷകളിലും തട്ടിപ്പ് നടന്നോയെന്ന കാര്യം പരിശോധിക്കുന്നതിനാണ്​ വിശദാംശങ്ങൾ തേടിയത്​. അതിന്​ പുറമെ കോൺസ്​റ്റബിൾ പരീക്ഷ റാങ്ക്​ ലിസ്​റ്റിൽ ആദ്യ സ്​ഥാനങ്ങളിൽ ഉൾപ്പെട്ടവരുടെ ഫോൺ വിശദാംശങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയും ചെയ്യും. പരീക്ഷകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട്​ പി.എസ്​.സി പരീക്ഷാക്രമക്കേട്​ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പി.എസ്‍.സി സെക്രട്ടറിക്ക് കത്തയച്ചിട്ടുമുണ്ട്​.

അടുത്തിടെ കോൺസ്​റ്റബിൾ പരീക്ഷ തട്ടിപ്പ്​ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ പി.എസ്​.സി പുറത്തുവിട്ട റാങ്ക്​ലിസ്​റ്റുകളുടെ വിശ്വാസ്യതയും പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന്​ ഹൈകോടതി അഭിപ്രായപ്പെട്ടിരുന്നു. ഇത്​ സംബന്ധിച്ച്​ ആവശ്യമെങ്കിൽ സ്വതന്ത്ര ഏജൻസിയെകൊണ്ട്​ അന്വേഷിപ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സമഗ്രാന്വേഷണം വേണമെന്ന ഹൈകോടതി നിർദേശത്തി​​െൻറ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച്​ തീരുമാനം. മറ്റൊരു ഏജൻസിയിലേക്ക്​ അന്വേഷണം പോകുന്നത്​​ തടയിടുകയെന്ന ലക്ഷ്യവും ഇതിന്​ പിന്നിലുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. പരിശോധന നടപടികൾ പൂർത്തിയാക്കി നടപടി വിവരങ്ങൾ പ്രോസിക്യൂഷൻ ഹൈകോടതിയെയും അറിയിക്കും.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടത്തിയ പരീക്ഷകളുടെ റാങ്ക് ലിസ്​റ്റുകളിലും സംശയാസ്പദമായ രീതിയിലുള്ള ആരെങ്കിലും കടന്നുകൂടിയിട്ടുണ്ടോ, പ്രതികളുമായി ബന്ധമുള്ള മറ്റാരെങ്കിലും റാങ്ക് പട്ടികയിൽ കയറിയിട്ടുണ്ടോ എന്നീ കാര്യങ്ങളും പരിശോധിക്കും. കഴിഞ്ഞദിവസം മുൻകൂർ ജാമ്യാപേക്ഷ തള്ളിയ നാലാംപ്രതി ഫയർമാൻ തസ്തികയിലെ റാങ്ക് പട്ടികയിൽ വന്നിരുന്നെന്നും മറ്റൊരു പ്രതി മൂന്ന്​ വർഷം മുമ്പ്​ ലിസ്​റ്റിൽ ഉൾപ്പെട്ടയാളാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. അതി​​െൻറകൂടി അടിസ്​ഥാനത്തിലാണ്​ ക്രൈംബ്രാഞ്ചി​​െൻറ ഇൗ നീക്കം. സ്​മാർട്ട്​വാച്ചുകളും മൊബൈൽ ഫോണും ഉപയോഗിച്ചാണ്​ കോൺസ്​റ്റബിൾ പരീക്ഷാ തട്ടിപ്പ്​ നടത്തിയതെന്ന്​ വ്യക്തമായെങ്കിലും തെളിവായ സ്​മാർട്ട്​ വാച്ചുകൾ കണ്ടെത്താനായിട്ടില്ല.

ഫോൺ ഉപയോ​ഗിച്ചുള്ള തട്ടിപ്പ് ഇതാദ്യമായിരിക്കില്ലെന്ന നിഗമനത്തിലാണ്​ ക്രൈംബ്രാഞ്ച്. മുമ്പും പല പരീക്ഷകളിലും ഇത്തരത്തിൽ ഫോൺ വഴി ഉത്തരങ്ങൾ ലഭിച്ചിട്ടുണ്ടാകാമെന്നാണ്​ അനുമാനം. അതി​​െൻറ അടിസ്​ഥാനത്തിലുള്ള അന്വേഷണമാകും നടത്തുക. കോൺസ്​റ്റബിൾ പരീക്ഷയുടെ ചോദ്യക്കടലാസ്​ നേരത്തേതന്നെ ചോർന്നിരുന്നോ, അതിൽ പി.എസ്​.സി ജീവനക്കാർക്ക്​ ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും​. കേസിൽ ഇപ്പോൾ കീഴടങ്ങിയ പ്രതി ഗോകുലിനെ കസ്​റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്യുന്നതോടെ ചോദ്യങ്ങൾ എങ്ങനെ ലഭിച്ചെന്ന കാര്യത്തിൽ വ്യക്തതവരുമെന്നാണ്​ അന്വേഷണസംഘത്തി​​െൻറ പ്രതീക്ഷ.

പി.എസ്.സി പരീക്ഷക്രമക്കേട്: പൊലീസുകാരൻ കീഴടങ്ങി
തിരുവനന്തപുരം: പി.എസ്.സി കോൺസ്​റ്റബിൾ പരീക്ഷക്രമക്കേട് കേസിലെ അഞ്ചാംപ്രതിയും മുഖ്യ ആസൂത്രകനുമായ പൊലീസുകാരൻ ഗോകുൽ കോടതിയിൽ കീഴടങ്ങി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്​ട്രേറ്റ്​​ കോടതിയിൽ തിങ്കളാഴ്​ച ഉച്ചക്ക്​ 12.30 ഒാടെയാണ് ബന്ധുവായ രാഷ്​ട്രീയപ്രവർത്തകനൊപ്പം ഗോകുൽ എത്തിയത്​. ഈ മാസം 16 വരെ റിമാൻഡ് ചെയ്‌തു. ഗോകുലിനെ കസ്​റ്റഡിയിൽ ലഭിക്കാൻ ക്രൈംബ്രാഞ്ച് ചൊവ്വാഴ്​ച കോടതിയിൽ അപേക്ഷ സമർപ്പിക്കും. നിലവിൽ സസ്​പെൻഷനിലാണ്​ ഇയാൾ.

യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതികളായ ശിവരഞ്ജിത്ത്​, നസീം എന്നിവരെ അറസ്​റ്റ്​ ചെയ്​തതോടെയാണ്​ പി.എസ്​.സി പരീക്ഷയും വിവാദത്തിലായത്​. പരീക്ഷയിൽ ശിവരഞ്​ജിത്തിന്​ ഒന്നും നസീമിന്​ 28 ഉം 17ാംപ്രതി പ്രണവിന്​ രണ്ടാം റാങ്കുമായിരുന്നു.​ ​ക്രമക്കേട്​ വ്യക്തമായതോടെ ശിവരഞ്​ജിത്ത്​, നസീം, പ്രണവ്​, ഇവർക്ക്​ ഉത്തരങ്ങൾ ലഭ്യമാക്കിയ പൊലീസുകാരൻ ഗോകുൽ, പ്രണവി​​െൻറ അയൽവാസി സഫീർ എന്നിവരെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കേ​െസടുത്തു.

കുത്തുകേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ശിവരഞ്​ജിത്ത്​, നസീം എന്നിവരുടെ അറസ്​റ്റ്​ ജയിലിലെത്തി ക്രൈംബ്രാഞ്ച്​ രേഖപ്പെടുത്തിയിരുന്നെങ്കിലും ബാക്കി മൂന്ന്​ പ്രതികളെ പിടികൂടാൻ സാധിച്ചിരുന്നില്ല. 10 ദിവസത്തിനകം ഇവർ കീഴടങ്ങണമെന്ന്​ സഫീറി​​െൻറ ജാമ്യാ​േപക്ഷ തള്ളി ഹൈകോടതി വ്യക്തമാക്കിയിരുന്നു. അതിനെതുടർന്നാണ്​ ഗോകുൽ കീഴടങ്ങിയത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc exam fraud
News Summary - psc exam fraud
Next Story