ഹൈകോടതി വിമർശനം: റിപ്പോർട്ട് നൽകാൻ ലീഗൽ റീട്ടെയിനറെ പി.എസ്.സി ചുമതലപ്പെടുത്തി
text_fieldsതിരുവനന്തപുരം: പരീക്ഷ നടത്തിപ്പിൽ ഹൈകോടതിയിൽ നിന്നുണ്ടായ വിമർശനങ്ങൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തി റി പ്പോർട്ട് നൽകാൻ സ്റ്റാൻഡിങ് കൗൺസിലിനെ പി.എസ്.സി ചുമതലപ്പെടുത്തി. ഹൈകോടതിയിലുള്ള പി.എസ്.സിയുടെ ലീഗൽ റീട്ടെയ ിനർ ആകും റിപ്പോർട്ട് നൽകുക.
സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നാലാം പ്രതി തിരു വനന്തപുരം കല്ലറ സ്വദേശി ഡി. സഫീർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കെവയാണ് കഴിഞ്ഞദിവസം ഹൈകോടതി സിംഗിൾെബഞ്ച ് പി.എസ്.സിക്കെതിരെ രൂക്ഷവിമർശനം നടത്തിയത്. ഉന്നത സ്വാധീനമുള്ളവർക്ക് ചോദ്യപേപ്പർ നേരത്തേ ലഭിക്കുകയും അവർക്ക ് ഉയർന്ന മാർക്ക് നേടാനാവുകയും ചെയ്യുന്ന തരത്തിലാണോ പരീക്ഷ നടത്തുന്നതെന്നായിരുന്നു കോടതിയുടെ വിമർശനം. എന്ന ാൽ, ഇതുസംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തയല്ലാതെ മറ്റൊന്നും പി.എസ്.സിക്ക് അറിയില്ല. ഈ ഘട്ടത്തിലാണ് പരാമർശത ്തെക്കുറിച്ച് വ്യക്തതവരുത്താൻ ലീഗൽ റീട്ടെയിനറെ തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗം ചുമതലപ്പെടുത്തിയത്.
ചേ ാദ്യപേപ്പർ ചോർച്ചയുടെ അടിസ്ഥാനത്തിൽ പരീക്ഷ രീതികളിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന റിപ്പോർട്ട് നൽകാൻ പരീക്ഷ കൺട്രോളറെ യോഗം ചുമതലപ്പെടുത്തി. ചോദ്യപേപ്പർ തട്ടിപ്പുകേസിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്നും ആവശ്യപ്പെടും. ഇന്നലെ ചേർന്ന യോഗത്തിൽ ചെയർമാൻ എം.കെ. സക്കീറിന് പങ്കെടുക്കാൻ സാധിക്കാത്തതിനാൽ അദ്ദേഹം തലസ്ഥാനത്ത് എത്തിയശേഷമായിരിക്കും ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുക. സംസ്ഥാന ലൈബ്രറി കൗൺസിലിെൻറ കരട് സ്പെഷൽ റൂളിനും പി.എസ്.സി യോഗം അംഗീകാരം നൽകി. ലാസ്റ്റ് ഗ്രേഡ് മുതലുള്ള 22 തസ്തികകൾക്കാണ് ചട്ടം തയാറായത്. കരട് സംസ്ഥാന സർക്കാർ അംഗീകരിച്ച് വിജ്ഞാപനം ചെയ്യുന്നതോടെ ഇനി മുതലുള്ള നിയമനം പി.എസ്.സി വഴിയാകും.
പി.എസ്.സി പരീക്ഷാ ക്രമക്കേട്: രണ്ട് പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങും
തിരുവനന്തപുരം: പി.എസ്.സി സിവിൽ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഉത്തരം ചോർത്തി എഴുതിയതുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പ്രതികളെ അന്വേഷണസംഘം കസ്‌റ്റഡിയിൽ വാങ്ങും. യൂനിവേഴ്‌സിറ്റി കോളജിലെ കുത്തുകേസുമായി ബന്ധപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന ആർ. ശിവരഞ്ജിത്, നസീം എന്നിവരെയാണ് കസ്‌റ്റഡിയിൽ വാങ്ങുക. ഉത്തരം ചോർത്തിയെഴുതി റാങ്ക് ലിസ്‌റ്റിൽ ഇടംനേടിയ ഇവരുടെ അറസ്‌റ്റ് കഴിഞ്ഞദിവസം ജയിലിലെത്തി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു.
ജയിലിൽ ഇവരെ ചോദ്യംചെയ്യുകയും ഇവരുടേതുൾപ്പെടെ അഞ്ച് പ്രതികളുടെ വീടുകളിൽ പരിശോധന നടത്തുകയും ചെയ്തേശഷമായിരുന്നു അറസ്‌റ്റ്. ഇരു പ്രതികളെയും കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഉടൻ കോടതിയിൽ അപേക്ഷ നൽകും. അതിനിടെ മറ്റ് മൂന്ന് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ തടയാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കേസിലെ മറ്റ് പ്രതികളായ പൊലീസുകാരൻ ഗോകുൽ, സഫീർ എന്നിവർ നൽകിയ മുൻകൂർ ജാമ്യഹരജി ചൊവ്വാഴ്‌ച ഹൈകോടതി പരിഗണിക്കും. ജാമ്യം അനുവദിക്കരുതെന്ന് ക്രൈംബ്രാഞ്ച് ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കേസിൽ അഞ്ച് പ്രതികളാണുള്ളത്. ഇതിൽ ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവരാണ് പരീക്ഷ ഉത്തരം ചോർത്തിയെഴുതിയത്. ഇവർക്ക് മറ്റ് രണ്ട് പ്രതികളുടെ പിന്തുണ പുറത്തുനിന്ന് ലഭിച്ചെന്നാണ് ക്രൈംബ്രാഞ്ചിെൻറ വിലയിരുത്തൽ. യൂനിവേഴ്‌സിറ്റി കോളജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ 17ാം പ്രതിയായ പ്രണവ് ഒളിവിലാണ്. ഗോകുലും സഫീറും ഉത്തരം എസ്.എം.എസ് വഴി ചോർത്തി നൽകിയെന്നാണ് ക്രൈംബ്രാഞ്ചിെൻറ കണ്ടെത്തൽ.
മറ്റ് പി.എസ്.സി പരീക്ഷകളിലും ക്രമക്കേട് നടത്തിയിട്ടുണ്ടോയെന്ന് വ്യക്തത വരുത്തണം -മനുഷ്യാവകാശ കമീഷൻ
തിരുവനന്തപുരം: പി.എസ്.സി നടത്തിയ മറ്റ് പരീക്ഷകളിലും ഉദ്യോഗാർഥികൾ ക്രമക്കേട് നടത്തിയിട്ടുണ്ടോയെന്ന് വ്യക്തത വരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ നടത്തിപ്പിൽ ക്രമക്കേട് നടന്നതായി പി.എസ്.സി സ്ഥിരീകരിച്ച സാഹചര്യത്തിൽ വീഴ്ചകളുടെ പേരിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ അറിയിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർച്ച, പരീക്ഷ ചുമതലയുണ്ടായിരുന്നവർക്ക് തിരിമറിയിലുള്ള പങ്ക് തുടങ്ങിയ കാര്യങ്ങൾ പി.എസ്.സി രണ്ടാഴ്ചക്കകം രേഖാമൂലം അറിയിക്കണമെന്ന് കമീഷൻ അംഗം ഡോ. കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. കേസ് സെപ്റ്റംബർ 17ന് കമീഷൻ വീണ്ടും പരിഗണിക്കും.
പി.എസ്.സി സെക്രട്ടറിക്ക് പുറമെ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ആഭ്യന്തര വിജിലൻസ് അന്വേഷിച്ച് ക്രമക്കേട് കണ്ടെത്തിയതായി പി.എസ്.സി സെക്രട്ടറി കമീഷനെ അറിയിച്ചു. സമഗ്ര അന്വേഷണം നടത്താൻ കേസ് പൊലീസിന് കൈമാറിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ൈക്രംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് ഉൗർജിതമായി അന്വേഷണം നടത്തിവരികയാണെന്ന് ൈക്രംബ്രാഞ്ച് കമീഷനെ അറിയിച്ചു. എന്നാൽ, അന്വേഷണം ഒന്നോ രണ്ടോ പേരിലൊതുക്കാനാണ് ശ്രമമെന്നും സി.ബി.െഎ അന്വേഷണമാണ് അഭികാമ്യമെന്നും പരാതിക്കാരിയായ ജാനി രജികുമാർ കമീഷനെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
