Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരീക്ഷ എഴുതിയത്​...

പരീക്ഷ എഴുതിയത്​ ​ബ്ലൂടൂത്ത് വഴി; വൻസംഘം പിന്നിലെന്ന്​ ക്രൈംബ്രാഞ്ച്​

text_fields
bookmark_border
പരീക്ഷ എഴുതിയത്​ ​ബ്ലൂടൂത്ത് വഴി; വൻസംഘം പിന്നിലെന്ന്​ ക്രൈംബ്രാഞ്ച്​
cancel

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർഥിയെ കുത്തിയ കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും പ്രണ വും സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ചത്​ ​ബ്ലൂടൂത്ത് സാങ്കേതികവിദ്യയാണെന്ന ്​ ക്രൈംബ്രാഞ്ച് സംഘത്തിന്​ സൂചന ലഭിച്ചു. പ്രതികളുടെ വീടുകളിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. രണ്ടു മൊബൈൽ ​േ ഫാണുകളും മൂന്ന്​ മെമ്മറി കാർഡുകളും കണ്ടെടുത്തു. വൻസംഘം ഉൾപ്പെട്ട തട്ടിപ്പാണെന്ന വിലയിരുത്തലിലാണ്​ അന്വേഷണസംഘം.

ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കാറില്ല. ഫോണ്‍ പരീക്ഷാഹാളിന്​ പുറത്തുവെക്കുന്നതിന്​ മുമ്പ്​ ശിവരഞ്ജിത്തും നസീമും കൈയില്‍കെട്ടിയ സ്മാര്‍ട്ട് വാച്ചിനെ ബ്ലൂടൂത്ത് വഴി ഫോണുമായി ബന്ധിപ്പിച്ചു. സുഹൃത്തുക്കള്‍ പുറത്തുനിന്ന് എസ്.എം.എസായി ഫോണിലേക്ക് അയച്ച ഉത്തരങ്ങള്‍ ബ്ലൂടൂത്ത് വഴി വാച്ചിലെത്തിയിരിക്കാമെന്ന വിലയിരുത്തലിലാണ്​ ക്രൈംബ്രാഞ്ച്​.

അമ്പതിലധികം പേര്‍ ഉള്‍പ്പെട്ട വലിയ തട്ടിപ്പായി കണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. പരീക്ഷ പേപ്പർ ചോരാന്‍ രണ്ട്​ കാരണങ്ങളാണ്​ പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടത്. പരീക്ഷാ ഹാളില്‍നിന്ന്​ ചോദ്യപേപ്പര്‍ ജനാലവഴി പുറത്തേക്കിട്ടു. ഇതിനായി സഹപാഠികളുടെ സഹായം േതടിയിട്ടുണ്ടാകാം. ഇതിനുശേഷം ഗൈഡി​​െൻറ സഹായത്തോടെ ഉത്തരങ്ങള്‍ ഫോണിലേക്ക് അയച്ചു. രണ്ട്, യൂനിവേഴ്സിറ്റി കോളജിലോ മറ്റ്​ പരീക്ഷാ സ​െൻററിലോ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ചോദ്യപേപ്പര്‍ പുറത്തെത്തിച്ചു. സഹപാഠികള്‍ ഗൈഡോ മറ്റ്​ സംവിധാനങ്ങളോ ഉപയോഗിച്ച്​ ഉത്തരങ്ങള്‍ അയച്ചു.

പരീക്ഷക്കിടെ ശിവരഞ്ജിത്തി​​െൻറ ഫോണിലേക്ക് 96 സന്ദേശങ്ങളും പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായി പി.എസ്‌.സിയുടെ ആഭ്യന്തര വിജിലന്‍സ് കണ്ടെത്തി. പരീക്ഷയില്‍ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 28ാം റാങ്കുമാണ്. യൂനിവേഴ്സിറ്റി കോളജിലെ കുത്തുകേസില്‍ ഇരുവരും പ്രതികളായതോടെയാണ്​ പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന ആരോപണം ഉയര്‍ന്നത്. നസീമിനും ശിവരഞ്ജിത്തിനും പരീക്ഷാ സമയത്ത് ഉത്തരങ്ങള്‍ ഫോണിലൂടെ സന്ദേശങ്ങളായി നല്‍കിയെന്ന്​ സംശയിക്കുന്ന പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിലെ ഗോകുലിനെ കണ്ടെത്തിയാല്‍ മാത്രമേ അന്വേഷണം മുന്നോട്ടുപോകൂ എന്ന്​ ക്രൈംബ്രാഞ്ച് അധികൃതര്‍ പറയുന്നു.

ഗോകുൽ, കല്ലറ സ്വദേശി സഫീർ, ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ്​ പി.എസ്‌.സി പരീക്ഷാതട്ടിപ്പ്​ കേസില്‍ പ്രതികള്‍. ഗോകുലും സഫീറും പ്രണവും ഒളിവിലാണ്. ഗോകുല്‍ ജില്ല വിട്ടതായാണ്​ സൈബര്‍സെല്‍ കണ്ടെത്തിയത്. ഗോകുലി​​െൻറ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ നിരവധി പി.എസ്‌.സി ഗൈഡുകള്‍ കണ്ടെത്തിയിട്ടുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc exam fraud
News Summary - psc exam fraud
Next Story