Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എസ്​.സി പരീക്ഷ ക്രമക്കേട്​: എന്ത്​ സൂത്രം കാട്ടിയാലും സത്യം പുറത്തുവരും -ഹൈകോടതി

text_fields
bookmark_border
https://www.madhyamam.com/tags/psc-scam
cancel

കൊ​ച്ചി: സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് ചീ​ഫ് ത​സ്തി​ക​യി​ലെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പി. ​എ​സ്.​സി പ​രീ​ക്ഷ ക്ര​മ​ക്കേ​ട് കേ​സി​ൽ എ​ന്തൊ​ക്കെ സൂ​ത്രം ന​ട​ത്തി​യാ​ലും സ​ത്യം തെ​ളി​യു​മെ​ന്ന് ഹൈ​കോ​ട​തി.

സ​ത്യം മൂ​ടി​വെ​ക്കാ​ൻ ആ​ർ​ക്കു​മാ​കി​ല്ല. ര​ണ്ട് കൂ​ട്ട​രും ചേ​ർ​ന്ന് ക​ളി​ക്കു​ന്ന​തെ​ന്തെ​ല്ലാ​മാ​ണെ​ന്ന് കോ​ട​തി​ക്ക് മ​ന​സ്സി​ലാ​വു​ന്നു​ണ്ടെ​ന്നും ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദ്ദീ​ൻ പ​റ​ഞ്ഞു. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്ന പി.​എ​സ്‌.​സി​യു​ടെ ഹ​ര​ജി​യാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

കു​റ്റ​ക്കാ​ർ​ക്കെ​തി​രെ പി.​എ​സ്.​സി ന​ട​പ​ടി തു​ട​ങ്ങി​യെ​ന്നും ര​ണ്ടു​പേ​രെ പു​റ​ത്താ​ക്കി​യെ​ന്നും സ​ർ​ക്കാ​റി​ന് വേ​ണ്ടി ഹാ​ജ​രാ​യ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ ടി. ​ആ​സ​ഫ​ലി കോ​ട​തി​യെ അ​റി​യി​ച്ചു. കു​റ്റം ചെ​യ്തു​വെ​ന്ന് സ​മ്മ​തി​ക്ക​ലാ​ണ് ഇ​തെ​ന്നും എ​ഫ്.​ഐ.​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ഡി.​ജി.​പി ചൂ​ണ്ടി​ക്കാ​ട്ടി.

മ​ങ്ങാ​ട്ട​ച്ച​ൻ -കു​ഞ്ഞാ​യി​ൻ മു​സ്‍ലി​യാ​ർ ക​ഥ പ​ര​മ്പ​ര​യി​ലെ ഒ​രു ഭാ​ഗം ഉ​ദ്ധ​രി​ച്ച് പ​രി​ഹാ​സ രൂ​പേ​ണ​യാ​ണ് സൂ​ത്ര​ങ്ങ​ളെ​ല്ലാം എ​ല്ലാ​വ​ർ​ക്കും മ​ന​സ്സി​ലാ​കു​മെ​ന്ന് കോ​ട​തി ഓ​ർ​മ​പ്പെ​ടു​ത്തി​യ​ത്. സ​ർ​ക്കാ​റും പി.​എ​സ്.​സി​യും ഭാ​യ് ഭാ​യ് ക​ളി​ക്കു​ന്നു​വെ​ന്ന്​ ക​ഴി​ഞ്ഞ ത​വ​ണ കേ​സ്​ പ​രി​ഗ​ണി​ക്ക​വേ കോ​ട​തി വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച​യും കോ​ട​തി​യി​ൽ നി​ന്നു​ണ്ടാ​യ​ത്. കേ​സി​ൽ ക​ക്ഷി ചേ​ർ​ത്ത പ​രാ​തി​ക്കാ​ര​ൻ വി.​എ​സ്. ജ​യ​ലാ​ൽ വി​ശ​ദീ​ക​ര​ണ​ത്തി​ന് സ​മ​യം തേ​ടി​യ​തി​നെ തു​ട​ർ​ന്ന് ഹ​ര​ജി വീ​ണ്ടും ന​വം​ബ​ർ ര​ണ്ടി​ന് പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PSC exam fraud: Truth cannot be hidden, says High Court
Next Story