Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എസ്​.സി:...

പി.എസ്​.സി: പ്രായപരിധിയു​െട അടിസ്ഥാനതീയതി നിശ്ചയിക്കുന്നതിൽ പുനഃപരിശോധന വേണമെന്ന്​

text_fields
bookmark_border
highcourt
cancel

കൊച്ചി: പബ്ലിക് സർവിസ് കമീഷൻ മുഖേന നിയമനത്തിന്​ അപേക്ഷിക്കാനുള്ള ഉദ്യോഗാർഥികളുടെ കുറഞ്ഞ പ്രായം കണക്കാക്കാ ൻ​ അടിസ്ഥാന തീയതി നിശ്ചയിക്കുേമ്പാൾ അർഹരെ പരിഗണിക്കാനാവുംവിധം പുനഃപരിശോധന ആവശ്യമെന്ന്​ ഹൈകോടതി. ഒാരോ തസ് തികയുടെയും വിജ്ഞാപന തീയതിയോ അപേക്ഷ നൽകാനുള്ള അവസാന തീയതിയോ കുറഞ്ഞ പ്രായം കണക്കാക്കാൻ മാനദണ്ഡമാക്കുന്നതല്ലേ ഉചിതമെന്ന്​ ജസ്​റ്റിസ്​ കെ. വിനോദ് ചന്ദ്രൻ, ജസ്​റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. ഇ

ക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതരുടെ നിലപാട്​ തേടിയശേഷം വിശദീകരണം നൽകാൻ ചീഫ്​ സെക്രട്ടറിയോട്​ നിർദേശിച്ചു. ജനുവരി ഒന്നിന് കുറഞ്ഞ പ്രായപരിധിയായ 22 വയസ്സ്​ പൂർത്തിയാകാത്തതി​​​​െൻറ പേരിൽ പി.എസ്.സിയുടെ ഇംഗ്ലീഷ് അസി. പ്രഫസർ തസ്തികയിലേക്ക് അപേക്ഷിക്കാനാകാതെ വന്ന കൊല്ലം ഓച്ചിറ സ്വദേശിനി ആർ. ചന്ദന നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

2019 മേയിൽ ഹരജിക്കാരിക്ക് 22 വയസ്സ്​ പൂർത്തിയായശേഷം ഡിസംബറിലാണ് ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച്​ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ, 2019 ജനുവരി ഒന്നാണ്​ ​കുറഞ്ഞ പ്രായപരിധിക്കുള്ള അടിസ്ഥാന തീയതിയായി കാണിച്ചിരുന്നത്​. അതിനാൽ, അപേക്ഷിക്കാനായില്ലെന്ന്​ ഹരജിക്കാരി ചൂണ്ടിക്കാട്ടി. തുടർന്നാണ്​ ഹൈകോടതിയെ സമീപിച്ചത്. അസി. പ്രഫസർ തസ്തികക്ക്​ യു.ജി.സി കുറഞ്ഞതോ കൂടിയതോ ആയ പ്രായപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ഹരജിക്കാരി ചൂണ്ടിക്കാട്ടി. എന്നാൽ, കേരള അഡിമിനിസ്ട്രേറ്റിവ് ട്രൈബ്യൂണലി​​​​െൻറ ഉത്തരവ് ​പ്രകാരം ഇക്കാര്യത്തിൽ സർക്കാറിന്​ തീരുമാനമെടുക്കാം​. അസി. പ്രഫസർ തസ്തികയിൽ ജോലിചെയ്യുന്നയാൾക്ക്​ പക്വത ആവശ്യമുള്ളതിനാലാണ് കുറഞ്ഞ പ്രായപരിധി നിശ്ചയിച്ചതെന്ന് പി.എസ്​.സി കോടതിയെ അറിയിച്ചു.

കുറഞ്ഞ പ്രായം നിശ്ചയിക്കാൻ ജനുവരി ഒന്ന് എന്നതുതന്നെ കണക്കിലെടുത്താലും അർഹർക്കുകൂടി അവസരം നൽകുന്ന സമീപനം ഉണ്ടാകണമെന്ന്​ കോടതി അഭിപ്രായപ്പെട്ടു. ഉയർന്ന പ്രായപരിധിയിലുള്ളവർക്ക്​ അവസാന അവസരം എന്ന ലക്ഷ്യത്തോടെ വർഷാവസാനം വലിയ തോതിൽ അപേക്ഷ ക്ഷണിക്കു​​േമ്പാൾ ഇക്കാര്യംകൂടി കണക്കിലെടുക്കണം. 40 ശതമാനത്തോളം കാഴ്ചക്കുറവുണ്ടായിട്ടും ബിരുദാനന്തര ബിരുദം നേടിയയാളാണ്​ ഹരജിക്കാരി. പഠനകാലത്തുതന്നെ യു.ജി.സി നെറ്റ് പരീക്ഷയും പാസ്സായി. ഈ സാഹചര്യത്തിൽ ഹരജിക്കാരിയുടെ പ്രായത്തി​​​​െൻറ കാര്യത്തിൽ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കാനാകുമോയെന്നും കോടതി ആരാഞ്ഞു. ഹരജി മാർച്ച് രണ്ടിന് പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala psckerala newsmalayalam news
News Summary - psc: age limit highcourt -kerala news
Next Story