നിയമന നിരോധന ഉത്തരവ് തൊട്ടുമുമ്പുള്ള ഒഴിവുകൾക്ക് ബാധകമല്ല -ഹൈകോടതി
text_fieldsകൊച്ചി: നേരേത്ത റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിലെ നിയമന നടപടികൾ നിയമന നിരോധന ഉത്തരവിെൻറ പേരിൽ തട യാനാവില്ലെന്ന് ഹൈകോടതി. ഉത്തരവ് നിലവിൽ വന്നശേഷമുള്ള ഒഴിവുകൾക്കുമാത്രമാണ് നിയമന നിരോധനം ബാധകമാകൂവെന്ന് ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് അശോക് മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വൊക്ക േഷനൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റൻറ്-കൃഷി (നഴ്സറി, മാനേജ്മെൻറ്, ഓറിയേൻറഷൻ ഗാർഡനിങ്) നിയമനം നിർത്തിവെച്ച നടപടിയിൽ ഇടപെടാൻ വിസമ്മതിച്ച കേരള അഡ്മിനിസ്േട്രറ്റിവ് ട്രൈബ്യൂണൽ തീരുമാനം റദ്ദാക്കിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്.
പി.എസ്.സി തയാറാക്കിയ പട്ടികയിലെ 14ഉം 15ഉം റാങ്കുകാർ ജോലിയിൽ പ്രവേശിക്കാത്ത സാഹചര്യത്തിൽ ഈ ഒഴിവിലേക്ക് അടുത്ത റാങ്കുകാരെ നിയമിക്കാത്തത് ചോദ്യം ചെയ്തായിരുന്നു കെ.എ.ടിയിലെ ഹരജി. 16ാം റാങ്കുകാരന് അർഹതയുണ്ടായിട്ടും നിയമനം നടത്താതെ വി.എച്ച്.എസ്.സികളിൽ നാഷനൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് നടപ്പാക്കുന്നതുവരെ നിയമന നിരോധനം പ്രഖ്യാപിക്കുകയായിരുന്നു.
എന്നാൽ, ഈ നിരോധനം നിയമന നടപടികൾ ആരംഭിച്ച ഒഴിവുകൾക്ക് ബാധകമല്ലെന്നും ഭാവിയിലെ ഒഴിവുകളിൽ നടപ്പാക്കാനേ കഴിയൂവെന്നുമുള്ള ഹരജിക്കാരുടെ വാദം ഡിവിഷൻ ബെഞ്ച് ശരിെവച്ചു. റാങ്ക് പട്ടികയിലുള്ളവർ ജോലിയിൽ പ്രവേശിക്കാതിരിക്കെ ആ ഒഴിവുകൾ പുതുതായി കണക്കാക്കാനാവില്ല. അതിനാൽ, നിയമനത്തിന് യോഗ്യതയുള്ള 16ാം റാങ്കുകാരനെ നിയമിക്കണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
