അസി. കമീഷണര്‍ പി.എസ്. സുരേഷിനെതിരെ ലൈംഗികാതിക്രമ പരാതി
text_fieldsപാലക്കാട്: എറണാകുളം സിറ്റി പൊലീസ് അസി. കമീഷണര്‍ പി.എസ്. സുരേഷിനെതിരെ ലൈംഗികാതി ക്രമ പരാതി. പട്ടാമ്പി സ്വദേശിനിയാണ് ജൂണ്‍ 14ന് ഡി.ജി.പിക്ക് പരാതി നൽകിയത്. 2017ല്‍ സുരേ ഷ് പട്ടാമ്പി സി.ഐയായിരിക്കെയാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു.
ദുരനുഭവമുണ്ടായതിനെതുടർന്ന് ഇവർ ആദ്യം പൊലീസ് കംപ്ലെയിൻറ് സെല്ലിൽ പരാതി നല്കി. നടപടിയുണ്ടാകാതിരുന്നതിനെതുടര്ന്ന് ദമ്പതികൾ 2019 മാര്‍ച്ച് ആറിന് തൃത്താല സ്റ്റേഷനില്‍ പരാതി നല്കി.
തുടര്‍ന്ന് ആലത്തൂര്‍ ഡിവൈ.എസ്പിക്ക് അന്വേഷണച്ചുമതല നല്‍കിയിരുന്നു. ഇതിലും തുടര്‍നടപടി വൈകിയതോടെയാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. ഹൈകോടതിയില്‍ ഹരജി നൽകുകയും ചെയ്തിരുന്നു. സി.ഐയായി സുരേഷ് ജോലി ചെയ്തിരുന്ന സമയത്ത് സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോൾ വീട്ടിലെത്തി മോശമായി പെരുമാറിയെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
