You are here
സമുദായ സംഘടനകളുടെ അഭിപ്രായം രാഷ്ട്രീയവുമായി കൂട്ടി കലർത്തുന്നില്ല -ശ്രീധരൻ പിള്ള
ആലപ്പുഴ: സമുദായ സംഘടനകൾക്ക് അവരുടെ അഭിപ്രായം ഉണ്ടെന്നും അതിനെ രാഷ്ട്രീയവുമായി കൂട്ടി കലർത്താൻ ആഗ്രഹിക്കുന്നില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ് ശ്രീധരൻ പിള്ള. വെള്ളാപ്പള്ളിയുടെ എൽ.ഡി.എഫ് അനുകൂല സമീപനത്തോട് പ്രതികരിക്കുകയായിരുന്നു പിള്ള.
മരട് വിഷയത്തിൽ മുഖ്യമന്തി സർവകക്ഷി യോഗം വിളിക്കണമെന്ന് പിള്ള ആവശ്യപ്പെട്ടു. വിഷയത്തിൽ മുഴുവൻ രാഷ്ട്രിയ പാർട്ടികളും ഒന്നിച്ചു നിൽക്കണമെന്നും ജനങ്ങൾക്ക് നീതി കിട്ടണമെന്നും പിള്ള അഭിപ്രായപ്പെട്ടു.
രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരാജയം പഠിക്കുകയാണ് സി.പി.എം ആദ്യം ചെയ്യേണ്ടതെന്ന് പിള്ള പറഞ്ഞു. എം.എം മണിയുടെ വോട്ടുകച്ചവട ആരോപണത്തോടായിരുന്നു പിള്ളയുടെ പ്രതികരണം. അവർക്ക് മറ്റൊന്നും പറയാനില്ലാത്തതിനാൽ വോട്ട് കച്ചവടം ആരോപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.