Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി. സദാശിവത്തി​െൻറ...

പി. സദാശിവത്തി​െൻറ പ്രവർത്തനത്തിൽ അതൃപ്തിയില്ല -പി.എസ്. ശ്രീധരൻപിള്ള

text_fields
bookmark_border
ps-sreedharan-pillai
cancel

കോഴിക്കോട്: ലിംഗനീതിക്കായുള്ള പോരാട്ടത്തിന്​ മന്ത്രിസ്ഥാനം ഉൾപ്പെടെ വലിച്ചെറിഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ തത്ത്വാധിഷ്ഠിത രാഷ്​ട്രീയത്തിൽ ഈ കാലഘട്ടത്തിലെ വലിയ പ്രതീകമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ അഡ്വ. പി.എസ്. ശ്രീധരൻപിള്ള. പുരോഗമന സ്വഭാവമുള്ള നവോത്ഥാന നായകനായ ഒരാൾ ഗവർണറായി വരുന്നതിൽ ബി.ജെ.പിയും കേരളജനതയും വലിയ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. നിലവിലെ ഗവർണർ പി. സദാശിവത്തി​​െൻറ പ്രവർത്തനത്തിൽ എതിർപ്പോ അതൃപ്തിയോ പാർട്ടിക്കില്ല.

പാലാ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ വിജയപ്രതീക്ഷയുണ്ട്. സ്ഥാനാർഥി നിർണയ കമ്മിറ്റിയുടെ ശിപാർശ അംഗീകരിച്ച് സ്​ഥാനാർഥി പ്രഖ്യാപനം തിങ്കളാഴ്ച ഉച്ചക്കു ശേഷമുണ്ടാവുമെന്നാണ് പ്രതീക്ഷ. കെ.എം. മാണിയുടെ സഹോദരപുത്രൻ അഡ്വ. ജോൺസൺ തോമസ് ഉൾപ്പെടെയുള്ളവർ പാർട്ടി അംഗത്വമെടുത്തത് ശുഭസൂചനയാണ്. മെംബർഷിപ് കാമ്പയി​​െൻറ ഒന്നാം ഘട്ടം പൂർത്തിയായപ്പോൾ ബി.ജെ.പിയുടെ അംഗത്വ സംഖ്യ 15 ലക്ഷത്തിൽനിന്ന്​ 65 ശതമാനത്തോളം വർധിച്ച് 24 ലക്ഷമായി ഉയർന്നതായി ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ps sreedharan pillai
News Summary - ps sreedharan pillai
Next Story