പൂർണ സംതൃപ്തൻ; ഒന്നും ചോദിച്ചു വാങ്ങിയിട്ടില്ല, എല്ലാം പാർട്ടി അറിഞ്ഞു തന്നു -ശ്രീധരൻ പിള്ള
text_fieldsകോട്ടയം: ഭാവിയെകുറിച്ച് ആലോചിച്ചിട്ടില്ലെന്ന് പി.എസ്. ശ്രീധരൻ പിള്ള. ഗോവയിലും മിസോറമിലുമായി ഗവർണർ പദവിയിൽ ആറുവർഷം പൂർത്തിയാക്കി. ജീവിതത്തിൽ ഒരിക്കൽ പോലും ഒരു പദവിയോ സ്ഥാനാർഥിത്വമോ പാർട്ടിയോട് ചോദിച്ചിട്ടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
50 വർഷമായി ഒരു ആശയത്തിന്റെ ഭാഗമായി. അതിൽ പൂർണ സംതൃപ്തനാണ്. എനിക്ക് എല്ലാം പാർട്ടി ചോദിക്കാതെ തന്നെ തന്നിട്ടുണ്ട്. ഒന്നും ചോദിച്ചു വാങ്ങേണ്ടി വന്നിട്ടില്ല. ഗോവയിൽ ഗവർണറായി 4 വർഷം പൂർത്തിയാകുന്ന ദിവസമാണ് ഇന്ന്. അതിന് മുമ്പ് മിസോറമിൽ രണ്ടുവർഷം ഗവർണർ പദവിയിലിരുന്നുവെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.
അശോക് ഗജപതി രാജുവാണ് പുതിയ ഗോവ ഗവർണർ. ഇന്ന് ഉച്ചയോടെയാണ് രാഷ്ട്രപതി ഭവനിൽ നിന്ന് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

