Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരാജയപ്പെട്ട ഇടത്​...

പരാജയപ്പെട്ട ഇടത്​ എം.എൽ.എമാർ രാജിവെക്കണം -ശ്രീധരൻപിള്ള

text_fields
bookmark_border
പരാജയപ്പെട്ട ഇടത്​ എം.എൽ.എമാർ രാജിവെക്കണം -ശ്രീധരൻപിള്ള
cancel

തിരുവന്തപുരം: ലോക്​സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇടത്​ എം.എൽ.എമാർ രാജിവെക്കണമെന്ന്​ ബി.ജെ.പി സംസ്ഥാന അധ്യ ക്ഷൻ പി.എസ്​ ശ്രീധരൻപിള്ള. ഇടത് എംഎല്‍എമാരായ വീണാ ജോര്‍ജ്, എ പ്രദീപ് കുമാര്‍ എന്നിവര്‍ അവര്‍ പ്രതിനിധാനം ചെയ്യ ുന്ന മണ്ഡലത്തില്‍ പിന്നിലായി. അവർ രാജിവെക്കുന്നതാണ്​ നല്ലത്​. ജനങ്ങൾക്ക്​ ഇടത്​ എം.എൽ.എമാരിലുള്ള വിശ്വാസം നഷ് ​ടമായതുകൊണ്ടാണ്​ അവർ പരാജയപ്പെട്ടതെന്നും ശ്രീധരൻപിള്ള പറഞ്ഞു.

പരാജയത്തിൻെറ ധാര്‍മിക ഉത്തരവാദിത്തം ഏറ് റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തിലെ 75 നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡി.എഫ്​ പിന്നിലായെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്ക്​ കേരളത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കാലതാമസമുണ്ടായെന്ന വാദം തെറ്റാണ്​. തിരുവനന്തപുരത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും കോട്ടമുണ്ടായോ എന്ന് പരിശോധിക്കും. തിരുവനന്തപുരത്ത് വോട്ട് കുറഞ്ഞുവെന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കേരളത്തില്‍ മത ധ്രുവീകരണം നടത്തിയത് ബി.ജെ.പിയല്ല. മറിച്ച്​ കേന്ദ്രത്തില്‍ ഒന്നിച്ച് അധികാരം പങ്കിടാൻ ആഗ്രഹിച്ച്​ സി.പി.എമ്മും കോണ്‍ഗ്രസുമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തില്‍ ബി.ജെ.പി പരാജയപ്പെട്ടു എന്ന് പറയുന്നതില്‍ അര്‍ഥമില്ല. കേരളത്തില്‍ 19 സീറ്റുകളിലും വോട്ട് വിഹിതത്തില്‍ മുന്നേറ്റമുണ്ടായിട്ടുണ്ട്. വരുന്ന ഉപതെരഞ്ഞെടുപ്പിനെ ഗൗരവത്തോടെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsps sreedharan pillaiBJPLDF Failure
News Summary - PS Sreedharan Pillai- LDF- Failure- Kerala news
Next Story