Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എസ്. ശ്രീധരൻ പിള്ള...

പി.എസ്. ശ്രീധരൻ പിള്ള പൊതുപ്രവർത്തകർക്ക് അനുകരണീയ മാതൃക, നല്ല മനസ്സുള്ള രാഷ്ട്രീയനേതാവും ഭരണാധികാരിയും -രമേശ് ചെന്നിത്തല

text_fields
bookmark_border
PS Sreedharan Pillai Ramesh Chennithala
cancel

ചെങ്ങന്നൂർ: രാഷ്ട്രീയത്തിനപ്പുറം സൗഹൃദങ്ങൾ വച്ചുപുലർത്തുന്ന, നല്ല മനസ്സുള്ള രാഷ്ട്രീയനേതാവും ഭരണാധികാരിയുമാണ് ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ശ്രീധരൻപിള്ളയുടെ കുടുംബം, വെൺമണി മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിക്ക് ഗ്രന്ഥശേഖരം നൽകുന്നതിന്റെയും അദ്ദേഹത്തിന്റെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനത്തിന്റെയും സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

രാഷ്ട്രീയഭേദമെന്യേ എല്ലാവരോടും സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്ന പി.എസ്. ശ്രീധരൻപിള്ള പൊതുപ്രവർത്തകർക്ക് അനുകരണീയ മാതൃകയാണ്. ശ്രീധരൻപിള്ള നല്ല മനസ്സുള്ള രാഷ്ട്രീയനേതാവും ഭരണാധികാരിയുമാണ്. ഗോവയിലെ മുഴുവൻ ജനങ്ങൾക്കും പ്രിയങ്കരനായിരുന്നു. ഗവർണർക്ക് കിട്ടുന്ന പ്രത്യേക അലവൻസിൽനിന്ന് പാവപ്പെട്ട ജനങ്ങൾക്ക് സഹായം നൽകിയ ആദ്യ ഗവർണർ ശ്രീധരൻ പിള്ളയാണ്. അടിയുറച്ച ബി.ജെ.പി നേതാവാണെങ്കിലും എല്ലാവരോടും അദ്ദേഹത്തിനു സ്നേഹമാണ്. കോഴിക്കോട് ഡി.സി.സി കെട്ടിടത്തിനെതിരെ കോടതി വിധിയുണ്ടായപ്പോൾ എല്ലാവരെയും വിളിച്ചുകൂട്ടി പ്രശ്നം പരിഹരിക്കാൻ അദ്ദേഹം മുന്നോട്ടുവന്നു. താൻ കെ.പി.സി.സി പ്രസിഡന്റായിരിക്കുമ്പോൾ കോൺഗ്രസിന്റെ പ്രസിദ്ധീകരണ വിഭാഗം പുസ്തകമെഴുതാൻ ശ്രീധരൻപിള്ളയെ ചുമതലപ്പെടുത്തിയത് വിവാദമായിരുന്നു. എന്നാൽ, പ്രസിദ്ധീകരിച്ച അന്നുതന്നെ പുസ്തകം വിറ്റുതീർന്നു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനാൽ തനിക്കു പിന്നീട് രണ്ടാമത്തെ എഡിഷൻ ഇറക്കാൻ കഴിഞ്ഞില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജനാധിപത്യം സർഗാത്മകമാകണമെന്നും രാഷ്ട്രീയത്തിൽ നെഗറ്റീവിസത്തിന് സ്ഥാനമില്ലെന്നും പി.എസ്. ശ്രീധരൻപിള്ള ആമുഖഭാഷണത്തിൽ പറഞ്ഞു. ശ്രീധരൻപിള്ളയുടെ ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിലൂടെ (യാത്രാവിവരണം), മൃദുരവങ്ങൾ (കവിതാസമാഹാരം) എന്നീ പുസ്തകങ്ങളാണു പ്രകാശനം ചെയ്തത്.

ചടങ്ങിൽ മാർത്തോമ്മാ സഭ ഭദ്രാസനാധിപൻ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത അധ്യക്ഷനായി. സജി ചെറിയാൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, വെൺമണി പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ്, മാർത്തോമ്മാ സഭ സെക്രട്ടറി എബി ടി. മാമ്മൻ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ. സുകുമാരപ്പണിക്കർ, എബി കുര്യാക്കോസ്, പാറയ്ക്കൽ ശ്രീനാരായണ തീർഥാടനകേന്ദ്രം പ്രസി ഡന്റ് കെ.എൻ. ഭദ്രൻ, രവി ഡി സി, കോശി സാമുവൽ, എൻ.ഇ. മനോഹരൻ, ജോൺ ജോസഫ്, ഡോ. എം. യോഗേഷ് തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithalaps sreedharan pillaiCongressBJP
News Summary - PS Sreedharan Pillai is a good hearted political leader and administrator Ramesh Chennithala
Next Story