ടോം വടക്കനെ നിർദേശിച്ചിട്ടില്ലെന്ന് ശ്രീധരൻ പിള്ള
text_fieldsന്യൂഡൽഹി: മുൻ കോൺഗ്രസ് വക്താവ് ടോം വടക്കനെ ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായി നിർദേശിച്ചിട്ടില് ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള. അദ്ദേഹം മൽസരിക്കുന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കും. ടോം വടക്കൻ പാർട്ടിയിൽ വരുന്നതിന് മുമ്പ് സംസ്ഥാന നേതൃത്വം സ്ഥാനാർഥി പട്ടിക തയാറാക്കിയിരുന്നുവെന്നും ശ്രീധരൻപിള്ള പറഞ്ഞു.
അതേസമയം, പത്തനംതിട്ടയിലെ സ്ഥാനാർഥിയെ സംബന്ധിച്ച് ബി.ജെ.പിക്കുള്ളിൽ ഇപ്പോഴും തർക്കങ്ങൾ നില നിൽക്കുന്നുവെന്നാണ് വിവരം. കെ.സുരേന്ദ്രൻ പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർഥിയായി എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും പത്തനംതിട്ടയിൽ മൽസരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതോടെയാണ് പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർഥിയെ സംബന്ധിച്ച് വീണ്ടും തർക്കം ഉടലെടുത്തത്. തിരുവനന്തപുരം കഴിഞ്ഞാൽ ബി.ജെ.പി വിജയസാധ്യത വെച്ചുപുലർത്തുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. സ്ഥാനാർഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം ബി.ജെ.പി തെരഞ്ഞെടുപ്പ് സമിതിയിലാണ് ഉണ്ടാവുക.
