വാളയാറിൽ ഫോർമാലിൻ കലർന്ന ചെമ്മീൻ പിടികൂടി
text_fieldsവാളയാർ: വാളയാറിൽ നിന്ന് ഫോർമാലിൻ കലർന്ന ചെമ്മീൻ പിടികൂടി. ആന്ധ്രപ്രദേശിൽ നിന്ന് കൊണ്ടുവന്ന ചെമ്മീനാണ് പിടികൂടിയത്. ഏകദേശം 4000 കിലോ ചെമ്മീനാണ് അതിർത്തി ചെക്പോസ്റ്റിൽ നിന്ന് പിടികൂടിയത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യാപകമായി ഫോർമാലിൻ കലർന്ന മീൻ എത്തുന്നുവെന്ന വിവരത്തെ തുടർന്ന് അതിർത്തി ചെക്പോസ്റ്റുകളിൽ വ്യാപകമായ പരിശോധന നടത്തുകയാണ്.
വാഹനത്തിൽ നിന്ന് പിടിച്ചെടുത്ത മീനിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഫോർമാലിെൻറ അംശം കണ്ടെത്തിയതിനെ തുടർന്ന് വിശദമായ പരിശോധനക്കായി കാക്കനാെട്ട ലാബിലേക്ക് അയച്ചിരിക്കുകയാണ്. 4000 കിലോ മീനിലും ഫോർമാലിൻ കലർന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുക. കഴിഞ്ഞ ദിവസം ആന്ധ്രയിൽ നിന്ന് കൊണ്ടുവന്ന 14,000 കിലോ മീൻ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതർ അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
