Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രകോപന മുദ്രാവാക്യം...

പ്രകോപന മുദ്രാവാക്യം തള്ളി ലീഗ്: യൂത്ത് ലീഗ് ഇടുക്കി ജില്ല കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു

text_fields
bookmark_border
Muslim Youth League
cancel

കോഴിക്കോട്: പാർട്ടിയുടെ അച്ചടക്കത്തിനും അന്തസിനും നിരക്കാത്ത രീതിയിലും പ്രകോപനപരമായും മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതിന് ഇടുക്കി ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റി സസ്പെൻഡ് ചെയ്തു.

നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് തൊടുപുഴയിൽ മുസ്‍ലിം ലീഗിന്റെ പേരിൽ നടന്ന പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ പാർട്ടിയുടെ അന്തസ്സിനും പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്നും ഇത്തരം തെറ്റായ പ്രവണതകളെ പാർട്ടി തള്ളിക്കളയുന്നതായും ലീഗ് ജന. സെക്രട്ടറി അഡ്വ. പി.എം.എ. സലാം പ്രസ്താവനയിൽ പറഞ്ഞു. ആഹ്ലാദ പ്രകടനങ്ങൾ അതിര് കടക്കരുതെന്ന് സാദിഖലി തങ്ങൾ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയതാണ്.

അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് ആരായാലും പാർട്ടി അംഗീകരിക്കില്ല. പ്രകടനം നടത്തിയവർ ആരൊക്കെയാണെന്ന് പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും പി.എം.എ. സലാം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim Leaguemuslim youth league
News Summary - provocative slogan: Youth League Idukki district committee suspended
Next Story