Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാന മെറിറ്റ് സ്കോളർഷിപ്പിന് അർഹരായ 1050 വിദ്യാർഥികളുടെ താൽക്കാലിക ലിസ്റ്റ്

text_fields
bookmark_border
സംസ്ഥാന മെറിറ്റ് സ്കോളർഷിപ്പിന് അർഹരായ 1050 വിദ്യാർഥികളുടെ താൽക്കാലിക ലിസ്റ്റ്
cancel

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ സംസ്ഥാന മെറിറ്റ് സ്കോളർഷിപ്പിന് അർഹരായ 1050 വിദ്യാർഥികളുടെ താൽക്കാലിക ലിസ്റ്റ് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

97.25 ശതമാനവും അതിലധികവും മാർക്ക് നേടിയ (പ്ലസ്ടുവിന് 1167ഉം സി.ബി.എസ്.ഇ-ക്ക് 488 ഉം അതിൽ അധികവും മാർക്ക്) വിദ്യാർഥികളാണ് സ്കോളർഷിപ്പിന് അർഹരായിട്ടുള്ളത്. നിശ്ചിത സമയ പരിധിക്കുള്ളിൽ കോളജ് മുഖേന അപേക്ഷ സമർപ്പിച്ച അർഹരായ വിദ്യാർഥികൾ (97.25 ശതമാനവും അതിലധികവും മാർക്ക് നേടിയ) ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, ഫോൺ നമ്പർ എന്നിവ കൃത്യമാണോ എന്നും പരിശോധിച്ച് ഉറപ്പു വരുത്തണം.

പരാതി, തെറ്റു തിരുത്തൽ എന്നിവക്ക് മെയിൽ (statemeritscholarship@gmail.com) അല്ലെങ്കിൽ ഫോൺ (9446780308) മുഖേന ജനുവരി നാലിന് വൈകീട്ട് അഞ്ചിന് മുമ്പായി ബന്ധപ്പെടുക. പിന്നീട് ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Provisional list of 1050 students eligible for state merit scholarship
Next Story